Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തുശാസ്ത്രം ഗൃഹപ്രവേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 07:13 pm IST
in Samskriti

വാസ്തുശാസ്ത്ര തത്വങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ച വീട് ആണ്, ഇനി പാര്‍ക്കാനുളള ഒരുക്കങ്ങള്‍ തുടങ്ങാം എന്ന് പുതുതായി വീട് പണിതവര്‍ വിചാരിക്കുന്നു എങ്കില്‍ തെറ്റി. വാസ്തുശാസ്ത്രം അനുശാസിക്കുന്ന തത്വങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ച വീട് ആണ് എങ്കില്‍ കൂടി താഴെപറയുന്ന തെറ്റുകള്‍ സംഭവിക്കാം.

സ്ഥപതി അംഗീകരിച്ചു നല്‍കിയ ഉത്തമ ചുറ്റളവ് ആണ്, പക്ഷെ കെട്ടിടം നിര്‍മ്മിച്ച ആശാരി/ കോണ്‍ട്രാക്ടറുടെ പിഴവ് കൊണ്ടോ, നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ല്, വെട്ട്കല്ല്, ഇട്ഷിക, സിമന്റ് ഇഷ്ടിക എന്നിവയുടെ വലിപ്പവ്യത്യാസം കൊണ്ടോ Plastering

(തേപ്പ്കനം)ലെ പൊരുത്തക്കേടുകള്‍ കൊണ്ടോ ചുറ്റളവില്‍ ചെറിയവ്യത്യാസങ്ങള്‍ കടന്നുകൂടാം.

ഈ ചെറിയ വ്യത്യാസങ്ങള്‍ മതി വീടിനുളളിലെ മുറികളില്‍ ചുറ്റളവ് മരണച്ചുറ്റിലോ, മറ്റ് അനുവദനീയമല്ലാത്ത ചുറ്റിലോ ചെന്ന്‌പെടാന്‍. അപ്രകാരം സംഭവിച്ചാല്‍ അതുവരെ ചെയ്തുകൂട്ടിയ പരിശ്രമങ്ങള്‍ക്ക് ഫലമില്ലാതെ പോകും. ആയതിനാല്‍ ഗൃഹപ്രവേശനത്തിന് മുന്‍പേ ഒരു വാസ്തുശാസ്ത്ര വിദഗ്ധന്റെ (സ്ഥാപതി) സഹായത്തോടെ തെറ്റ് കുറ്റങ്ങള്‍ വന്നുഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിയ്‌ക്കണം.

90% വീടുകളിലും മേല്‍പ്പറഞ്ഞ തെറ്റുകള്‍ സംഭവിക്കുന്നുണ്ട്. സ്ഥാപതി അംഗീകരിച്ചുതന്ന രൂപരേഖ പ്രകാരം നിര്‍മ്മിച്ച വീട്/പാര്‍പ്പിടം ആണ് എന്ന് കരുതി മേല്‍പ്പറഞ്ഞ രീതിയിലുളള ഒരു പരിശോധനയ്‌ക്ക് വീട്ടുകാര്‍ തയ്യാറാകുന്നതാണ് ഒരു പരിധിവരെ വീട്ടില്‍ താമസിക്കുന്നവരില്‍ ദോഷപ്രതികരണങ്ങള്‍ ഉളവാക്കുന്നത്. ആയതിനാല്‍ ഗൃഹപ്രവേശത്തിന് മുന്‍പ് തന്നെ സ്ഥപതിയുടെ സഹായം ആവശ്യപ്പെടേണ്ടതാണ്.

വാസ്തുശാസ്ത്രതത്ത്വങ്ങള്‍ അനുസരിച്ച് വീട് നിര്‍മ്മിച്ച് ഗൃഹപ്രവേശത്തിന് തയ്യാറെടുക്കുന്നവരും, വാസ്തുശാസ്ത്രം അനുസരിച്ചല്ലാതെ നിര്‍മ്മിച്ച വീടുകളില്‍ താമസിച്ച് ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരും ഇത്തരം ഒരു പരിശോധനയ്‌ക്ക് ശ്രമിക്കുന്നത് ഉത്തമമാണ്.

വാസ്തുശാസ്ത്രമെന്നാല്‍ ഒരു ലളിതമായ ശാസ്ത്രമാണ്.

സ്വന്തം പാര്‍പ്പിടം ഒരുക്കുന്നതിന് ആവശ്യമായ ചില ശാസ്ത്രീയ അടിത്തറകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്ന് മാത്രം. ഒരുവന് സ്വയം ക്രമീകരിക്കാവുന്ന തത്വങ്ങള്‍ മാത്രമെ ഇതില്‍ പ്രതിപാദിച്ചിട്ടുളളൂ. സ്വയം സാധിയ്‌ക്കുന്നില്ല എങ്കില്‍ മാത്രമെ സ്ഥപതിയുടെ സേവനം നേടേണ്ടതുളളൂ.

ഗൃഹപ്രവേശം

ഗൃഹപ്രവേശത്തിന് സമയം കുറിക്കാന്‍ ഒരു ജ്യോതിഷന്റെ ഉപദേശപ്രകാരം ഗൃഹനാഥന്റെ/സഹധര്‍മ്മിണിയുടെ നക്ഷത്രവുമായി ബന്ധപ്പെട്ട് പാലുകാച്ചുന്നതിനുളള സമയം നോക്കുകയാണ് വേണ്ടത്.

വാസ്തുബലി

വിധിപ്രകാരം ശിലാസ്ഥാപനം നടത്തി പഞ്ചലോഹം സ്ഥാപിച്ച് തുടങ്ങിയവ ഗൃഹനിര്‍മ്മാണം, ഗൃഹനിര്‍മ്മാണഘട്ടങ്ങളില്‍ വീട് നിര്‍മ്മിക്കുന്ന ആശാരി, കോണ്‍ട്രാക്ടര്‍, സ്ഥപതി എന്നിവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നു. എന്നാല്‍ ഗൃഹനിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഗൃഹനാഥനും കുടുംബത്തിനും സമ്പന്നതയോടും, ഐശ്വര്യത്തോടും സഹവര്‍ത്തിത്തത്തോടും, പരസ്പരം സ്‌നേഹിച്ചും അവിടെ വസിക്കുന്നതിന് വാസ്തുബലി നടത്തേണ്ടത് ആവശ്യമാണ്.

വാസ്തുബലിയ്‌ക്ക് ഗൃഹവും പരിസരവും നന്നായി അലങ്കരിക്കണം. അലങ്കാരങ്ങള്‍ ചെയ്ത് ബലിപൂജ ചെയ്യണം. വാസ്തുബലി നടത്തി പഞ്ചശിരസ് സ്ഥാപിക്കണം. നിര്‍മ്മിതിയിലും, പുരയിടത്തിലും, പൂര്‍വ്വികമായും ഒക്കെ വന്നുപോയിട്ടുളള ശകുനപ്പിഴകളുടെ പ്രായശ്ചിത്തം എന്ന നിലയ്‌ക്കാണ് ഈ കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്.

പഞ്ചശിരസ് സ്ഥാപനം

വീട് പണിയുമ്പോള്‍ സംഭവിച്ച ചുറ്റുദോഷങ്ങള്‍ (വീട് നിര്‍മ്മിച്ചവരുടെ തെറ്റുകള്‍ മൂലം വന്ന ചുറ്റളവിലെ മാറ്റം) , മര്‍മ്മപീഢ പ്രദാനം ചെയ്യുന്ന മര്‍മ്മദോഷങ്ങള്‍ (മഹാമര്‍മ്മങ്ങളിലും മറ്റു മര്‍മ്മങ്ങളിലും വീടിന്റെ ഭിത്തി, വാതിലുകള്‍, ജനാലകള്‍ എന്നിവ വന്നതുമൂലമുളള ദോഷങ്ങള്‍), എന്നിവ മാറ്റുന്നതിനാണ് പഞ്ചശിരസ്സുകള്‍ സ്ഥാപിക്കുന്നത്.

പഞ്ചശിരസ്സ് എന്നാല്‍ അഞ്ച് ശിരസ്സുകള്‍. ഗജം, കൂര്‍മ്മം, വരാഹം, മഹിഷം, സിംഹം എന്നിങ്ങനെ അഞ്ചുമൃഗങ്ങളുടെ തലഭാഗം മാത്രം സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയതാണ് പഞ്ചശിരസ്സ്. 61/2 ഗ്രാം സ്വര്‍ണ്ണം അല്ലെങ്കില്‍ അരപ്പണതൂക്കം ( പഴയ കണക്ക്) ഉപയോഗിച്ച് വേണം പഞ്ചശിരസ്സ് നിര്‍മ്മിക്കാന്‍.

സ്വര്‍ണ്ണത്തിന് വിലയേറുന്നതിനാല്‍ നടുക്ക് വരുന്ന സിംഹത്തിന്റെ തലഭാഗം മാത്രമെങ്കിലും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കേണ്ടതാണ്. അഞ്ച് ശിരസ്സ് പഞ്ചഭൂതാത്മകമായ തത്ത്വത്തെയാണ് സൂചിപ്പിക്കുന്നതാണ് എന്നുതന്നെയാണ് സങ്കല്‍പ്പം.

വീട് പണി തുടങ്ങി പണി പൂര്‍ത്തിയാകുന്നതുവരെ അത് പണിക്കാരുടെ കൈയ്യിലും, സ്ഥപതിയുടെ നിയന്ത്രണത്തിലും ആണ്.

പിറ്റേദിവസം രാവിലെ (ഗൃഹപ്രവേശ ദിവസം) ഗണപതിഹോമത്തോടെ മാത്രം വീട് ഗൃഹനാഥനും കുടുംബത്തിനും സ്വന്തമാകുന്നു.

ഗൃഹനിര്‍മ്മാണാരംഭം മുതല്‍ ഗൃഹപ്രവേശ ദിവസം വരെ സ്ഥപതി, മറ്റ വീട് പണിക്കാര്‍ , കോണ്‍ട്രാക്ടര്‍ എന്നിവരുടെ നിയന്ത്രണത്തിലും, ഗൃഹനാഥന്റെ പരിപൂര്‍ണ്ണ ശ്രദ്ധയിലുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടത്. ഗൃഹനിര്‍മ്മാണശേഷം നടത്തേണ്ട കര്‍മ്മങ്ങള്‍, ദോഷപരിഹാരകര്‍മ്മങ്ങള്‍ നടത്താതെ ഗൃഹപ്രവേശം നടത്തി വീട്ടില്‍ താമസം തുടങ്ങിയവര്‍ ചെയ്യേണ്ട പരിഹാരക്രിയകള്‍ എന്നിവ മനസ്സിലായി എന്നു കരുതുന്നു.

മേല്‍പ്പറഞ്ഞ കര്‍മ്മങ്ങള്‍ക്കു ശേഷം ബന്ധുമിത്രാദികളെ ക്ഷണിച്ച് അവരുടെ അനുഗ്രഹാശിസ്സോടെ ഗൃഹപ്രവേശം നടത്തി വസിക്കുന്ന വീട്ടില്‍ ആയുരാരോഗ്യ സൗഖ്യവും ഐശ്വര്യം, സമ്പത്ത് എന്നിവ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.