കോഴിക്കോട്: ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍കയറി ഗുരുതരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നാല് പ്രതികളെ ചേവായൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തു. നവനീത്, ഷൈജുകുമാര്‍, അഭിജിത്ത്, പ്രജിത്ത്‌ലാല്‍ എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് ഇന്നലെ പോലീസ് അറസ്റ്റ്‌ചെയ്തത്. കരുവിശ്ശേരി ചെമ്പോത്തറ വയലില്‍വീട്ടില്‍ പ്രിയേഷിനെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ വീട്ടില്‍കയറി അക്രമിച്ചത്. യാതോരുവിധ സംഘര്‍ഷ സാഹചര്യവുമില്ലാത്ത ഇവിടെ ആസൂത്രിതമായി കുഴപ്പമുണ്ടാക്കുന്നതിനായിരുന്നു സിപിഎം അക്രമികളുടെ ശ്രമം. ഗുരുതരമായി പരിക്കേറ്റ പ്രിയേഷ് ഇപ്പോള്‍ ചികിത്സയിലാണ്. പ്രതികളെ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്നില്‍) ഹാജരാക്കി.
















