ബത്തേരി: കേരളത്തില്‍ ഫാസിസം നടപ്പിലാക്കുന്നതില്‍ ഇടതു വലതു മുന്നണികള്‍ ഒട്ടും പിറകിലല്ലെന്ന് ജനാധിപത്യ രാഷട്രീയ സഭ പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സി.കെ. ജാനു. മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഞായാറാഴ്ച ചേര്‍ന്ന കണ്‍വന്‍ഷനില്‍ ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു പാര്‍ട്ടി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.സംസ്ഥാനത്തടക്കം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് ഫാസിസം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഫാസിസം നടപ്പിലാക്കുന്നുണ്ടെന്നാണ് യാഥാര്‍ഥ്യം. ആദിവാസികളും ദലിതരുമാണ് പതിറ്റാണ്ടുകളായി ഫാസിസത്തിന്റെ മുഖ്യ ഇരകള്‍. തങ്ങളെ ഫാസിസത്തിന്റെ ഇരകളാക്കിയത് ആരെന്ന ചോദ്യം ഓരോ ആദിവാസിയും ദലിതനും സ്വയം ചോദിക്കണം. ആദിവാസികളേയും ദലിതരേയും രാഷ്ട്രീയ അംഗീകാരത്തോടെ സ്വീകരിക്കണമെന്നും ഭരണത്തില്‍ പങ്കാളികളാക്കണമെന്നുമുള്ള വിചാരം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല.
്. സാമൂഹികനീതിയും ജനാധിപത്യവും എന്താണെന്ന് നിര്‍വചിക്കാന്‍പോലും മുഖ്യധാരാ പാര്‍ട്ടികള്‍ ഇന്നോളം പട്ടിക വിഭാഗങ്ങളെ അനുവദിച്ചിട്ടില്ല.
ഇടതു, വലതു മുന്നണികള്‍ നിശ്ചയിക്കുന്നതാണ് ആദിവാസിയുടേയും ദലിതന്റേയും സാമൂഹികനീതിയും ജനാധിപത്യവും. ഇതിനകം പട്ടികജാതിവര്‍ഗ സംവരണ മണ്ഡലങ്ങളില്‍നിന്ന് നിയമസഭയിലെത്തിയവര്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും എതിരായ ബില്ലുകളെ അനുകൂലിക്കുന്നതാണ് കണ്ടത്. പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനു രാഷട്രീയ അധികാര ഘടനയില്‍ അവരില്‍പ്പെട്ടവരുടെ പങ്കാളിത്തം ആവശ്യമാണ്. ജെ.ആര്.എസ് രൂപീകരണ നീക്കം തുടങ്ങിയപ്പോള്‍ നിരുത്സാഹപ്പെടുത്തിയവരില്‍ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും ഉണ്ട്. ആദിവാസികളും ദലിതരും എക്കാലവും കീഴാളരായി കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. പോലീസിന്റെ അടികൊണ്ടു വീര്‍ത്ത മുഖങ്ങള്‍ കാണുന്നതിലാണ് അവര്‍ക്ക് താത്പര്യം. ജാനുവാണ് പാര്‍ട്ടി ചെയര്‍പേഴ്സണ്‍. ആദിജനസഭ സംസ്ഥാന അധ്യക്ഷനുമായ ഇ.പി.കുമാരദാസ്, പട്ടികജനസമാജം നേതാവ് തെക്കന്‍ സുനില്‍കുമാര്‍ എന്നിവരാണ് യഥാക്രമം വര്‍ക്കിംഗ് ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും.
ഓഗസ്റ്റിനുശേഷം സംസ്ഥാനതല കണ്വന്ഷന് ചേരും. സംസ്ഥാന സമിതി വിപുലീകരിക്കും. മുകളില്‍ വെളുപ്പും മധ്യത്തില്‍ പച്ചയും ചുവടെ തവിട്ടും നിറമുള്ളതാണ് പാര്‍ട്ടി പതാക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: