ബത്തേരി :ജനാധിപത്യ രാഷ്ട്രീയസഭ(ജെആര്‍എസ്) നേതാവ് സി.കെ.ജാനുവുമായി ബിജെപി വയനാട് ജില്ലാപ്രസിഡണ്ട് സജിശങ്കര്‍, ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ എന്നിവര്‍ കൂടികാഴ്ച്ച നടത്തി. കേരളാ പട്ടിക ജനസമാജം സംസ്ഥാന ജനറല്‍സെക്രട്ടറി തെക്കന്‍ സുനില്‍കുമാറും കണ്ണൂര്‍ ജില്ലാപ്രസിഡണ്ട് ബിജുഅയ്യപ്പനും കൂടികാഴ്ച്ചയില്‍ ഉണ്ടായിരുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പിന്തുണയോടെ ബത്തേരി മണ്ഡലത്തില്‍നിന്നും മത്സരിക്കുമെന്നും ജാനു പറഞ്ഞു.
11ന് രണ്ട് മണിക്ക് ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു. എന്‍ഡിഎ സംസ്ഥാനജില്ലാ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: