ചേര്‍ത്തല: വോട്ടര്‍മാരുടെ പിന്തുണ തേടി എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. രാജീവിന്റെ പ്രചാരണം ഇന്നലെ വാരനാട് നിന്നുമാണ് ആരംഭിച്ചത്. മീനഭരണി ഉത്സവമായിരുന്നതിനാല്‍ രാവിലെ തന്നെ പ്രവര്‍ത്തകരോടൊപ്പമെത്തിയ അദ്ദേഹം ക്ഷേത്രദര്‍ശനത്തിനു ശേഷം സമീപപ്രദേശങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്കവും നടത്തി. ഉച്ചയ്‌ക്ക് ശേഷം തൈക്കല്‍ അംബേദ്കര്‍ കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കാനെത്തിയ സ്ഥാനാര്‍ഥിയെ ഇരുകയ്യും നീട്ടിയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.
പിന്നീട് മുഹമ്മയില്‍ നടന്ന നേതൃസംഗമത്തിലും പങ്കെടുത്തു. അഡ്വ.പി.കെ. ബിനോയ്,അ ഡ്വ.കെ. ആര്‍.അജിത്ത്, നിഷീദ് തറയില്‍, നന്ദു, അഡ്വ.പ്രേംകുമാര്‍, കെ.വി.അശോകന്‍, സുമി ഷിബു, കെ.ടി. ഷാജി, സുരേഷ് വര്‍മ്മ, വിജീഷ് നെടുമ്പ്രക്കാട് എന്നിവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. അരൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ടി.അനിയപ്പന്‍ കോടംതുരുത്ത് പഞ്ചായത്തിലെ വല്ലേത്തോട് നിന്നുമാണ് പ്രചരണം തുടങ്ങിയത്. ഇല്ലിക്കല്‍ ക്ഷേത്രപരിസരം, പാണാവള്ളി, അരൂക്കുറ്റി, തുറവൂര്‍ കളരിക്കല്‍ ക്ഷേത്രം എിവിടങ്ങളിലായിരുന്നു പര്യടനം. ഇന്ന് പള്ളിത്തോട് കേന്ദ്രീകരിച്ചാണ് പ്രചരണം.
ബിജെപി ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ഉണ്ണി, മോഹനന്‍, റെജി, മധുസൂദനന്‍, ഹരീഷ്, വി.ആര്‍.ബൈജു എന്നിവരും ഒപ്പമുണ്ടായിരുന്നു.
















