കോഴിക്കോട്: ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ പൂനൂര്‍ പുഴ കയ്യേറുന്നതിനെതിരെ ജനകീയ കൂട്ടായ്‌മ.
കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ ചേവായൂരിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കിയ സേവ് പുനലൂര്‍ പുഴ ഫോറത്തിന്റെ ഉദ്ഘാടനം 10ന് വൈകീട്ട് 3ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി നിര്‍വ്വഹിക്കും. പ്രസിഡന്റ് പി.എച്ച് താറ അധ്യക്ഷത വഹിക്കും. പി.സുരേഷ്, അഡ്വ. ഹരീഷ് വാസുദേവന്‍, ഫൈസല്‍ പള്ളിക്കണ്ടി എന്നിവര്‍ പങ്കെടുക്കും.
പുഴയില്‍ മാലിന്യംതള്ളല്‍, അനധികൃത മണലൂറ്റല്‍ എന്നിവ സ്ഥിരം കാഴ്ചയാണ്. മണലൂറ്റല്‍ മൂലം പുഴയുടെ വിതാനം വളരെ താഴ്ന്നു. സമീപത്തെ കിണറുകളെല്ലാം വറ്റിവരണ്ടു. പുഴയുടെ പലഭാഗങ്ങളില്‍ ചെളിക്കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് ഇത്തരം കുഴികളില്‍പെട്ട് ജീവന്‍ പൊലിയുന്നതും സ്ഥിരം സംഭവങ്ങളാണ്. പുഴയുടെ പലഭാഗങ്ങളിലും അനധികൃത കയ്യേറ്റങ്ങളും നടക്കുന്നുണ്ട്. പുഴ സംരക്ഷിച്ച് പുഴയുടെ ഇരുകരകളും കെട്ടി സംരക്ഷിച്ച് സൗന്ദര്യവല്‍ക്കരണം, നടത്തുകയും ബോട്ടിംഗ് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര സാധ്യതകള്‍ ഉള്ള പുഴയ്‌ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുഴസംരക്ഷണഫണ്ടുകള്‍ നല്‍കേണമെന്നും ഫോറം ആവശ്യപ്പെട്ടു..
















