കൊട്ടാരക്കര: ‘ബി-ഭീമന്‍, ജെ-ജയിക്കും, പി-പത്തനാപുരം.’ ബിജെപിയെന്നാല്‍ ഭീമന്‍രഘു പത്തനാപുരത്ത് ജയിക്കും എന്നുകൂടി അര്‍ത്ഥമുണ്ടന്ന് തന്റേതുമാത്രമായ ശൈലിയില്‍ ഉറപ്പിച്ച് പറയുകയാണ് നടന്‍ രഘു. താന്‍ പത്തനാപുരത്തെ ജനങ്ങളെ കണ്ടതില്‍ പിന്നെ അവര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസമാണ് ഇതിന് കാരണം. സിനിമാതാരങ്ങള്‍ക്ക് രാഷ്‌ട്രീയത്തെ പറ്റിയും ജനങ്ങളെ പറ്റിയും എല്ലാമറിയാം. താന്‍ ജയിച്ചാല്‍ പത്താനാപുരത്തെ ജനങ്ങളെ പത്ത് ആനപുറത്ത് കയറ്റി എഴുന്നള്ളിക്കുന്ന രീതിയിലുള്ള വികസനം എത്തും. കേരളത്തില്‍ ബിജെപി ഭരണത്തിലേറുമ്പോള്‍ ദല്‍ഹിയിലുള്ള മോഡിജിയോടെ പത്തനാപുരത്തിന്റെ ഇന്നത്തെ അവസ്ഥ അറിയാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ മാത്രം മതി വികസനത്തിന്റെ വണ്ടി എത്താന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടി എത്തിയതോടെ മണ്ഡലത്തില്‍ വികസനം ചര്‍ച്ചചെയ്യാതെ സരിതയും സോളാറുമാകുന്നതില്‍ വിഷമമുണ്ടന്നും, വ്യക്തി ജീവിതത്തെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴച്ച് വിവാദത്തിലെത്തിക്കുന്നത് ശരിയല്ലെന്നാണ് തന്റെ പക്ഷമെന്നും ഭീമന്‍രഘൂ പറഞ്ഞു.
















