കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രകടനപത്രിക പൊതുജനാഭിപ്രായത്തോടെ തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം ശ്രദ്ധേയമായി. നൂറ് കണക്കിന് ജനങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ കാര്‍ഷിക രംഗത്തും പാരിസ്ഥിതിക രംഗത്തുമുള്ള നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരു കാലത്ത് കാര്‍ഷിക രംഗത്ത് മുന്നിട്ടു നിന്ന കൊയിലാണ്ടിയില്‍ നെല്‍കൃഷി സജീവമായി നടന്നിരുന്നു. ഇപ്പോള്‍ നിരവധി പാടങ്ങള്‍ തരിശായി കിടക്കുകയാണ്. ഇതിനെ വീണ്ടും പച്ചപ്പിലേക്ക് എത്തിക്കണം ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു. ഇളയിടത്ത് വേണുഗോപാല്‍, അദ്ധ്യാപക അവാര്‍ഡ് ജേതാവ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍ഡിഎ യുടെ മദ്യനയത്തെക്കുറിച്ച് വീഡിയോ കോണ്‍ഫറന്‍സില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മറുപടി പറഞ്ഞു. ഇന്നത്തെ യുവതലമുറ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും അഭയം തേടുകയാണ്. അവര്‍ക്ക് കൃത്യമായ ബോധവത്കരണമാണ് വേണ്ടത.് പിന്നീട് മദ്യ നിരോധനത്തിലേക്കും എത്തിച്ചേരണം അദ്ദേഹം പറഞ്ഞു എന്‍ഡി എയ്‌ക്ക് വ്യക്തമായ മദ്യനയമുണ്ടാവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















