ബേപ്പൂര്‍: ബിജെപി – എന്‍ഡിഎ കൊയിലാണ്ടി മണ്ഡലം സ്ഥാനാര്‍ത്ഥിയും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രഡിഡന്റുമായ കെ. രജിനേഷ് ബാബു തെരഞ്ഞെടുപ്പ് പര്യടനത്തിന് മുന്നോടിയായി ഇന്നലെ മാറാട് എത്തി വീരബലിദാനികള്‍ക്ക് ആദരാഞ്‌ലി അര്‍പ്പിച്ചു. ഇന്നലെ രാവിലെ മാറാട് എത്തിയ അദ്ദേഹം അരയസമാജം ഓഫീസിലും ബലിദാനികളുടെ വീടുകളിലും സന്ദര്‍ശനം നടത്തി. ബലിദാനികളുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. സീമാ ജാഗരണ്‍ മഞ്ച് ദേശീയസംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, എന്‍.പി. രാധാകൃഷ്ണന്‍, പി.പി. ഉദയഘോഷ്, പി. പീതാംബരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അരയസമാജം കാരണവര്‍ ദാസന്‍, സെക്രട്ടറി ടി. മുരുകേശ്, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സേവാപ്രമുഖ് സി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















