പത്തനംതിട്ട: നിര് മ്മാണ തൊഴിലാളികളുടെ സുരക്ഷയ്ക്ക്ും സംരക്ഷണത്തിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രൊവിഡന്റ് ഫണ്ടിന്റെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതായി ബിഎംഎസ് ആരോപിച്ചു. കേരളത്തിലെ നിര്‍മ്മാണ തൊഴിലാളികളെ തൊഴില്‍വകുപ്പും സര്‍ക്കാരും ചേര്‍ന്ന് വഞ്ചിച്ചു. ക്ഷേമബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റിയ കോടിക്കണക്കിന് രൂപ തിരികെ നല്‍കിയിട്ടില്ല. അതിനാല്‍ ക്ഷേമബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് പെന്ഷന് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേ കേരളാ കണ്‍സ്ട്രക്ഷന്‍ മസ്ദൂര്‍ സംഘ് പ്രക്ഷോഭം ആരംഭിക്കും. നിര്‍മ്മാണ തൊഴിലാളികളുടെ പെന്ഷന് തുക കുറഞ്ഞത് 3000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും സംഘടനമുന്നോട്ട് വെയ്ക്കുന്നു. ഈ ആവശ്യങ്ങള്‍ സാധിക്കുന്നതിനായി കേരളാ കണ്‍സ്ട്രക്ഷന്‍ മസ്ദൂര്‍ സംഘിന്റെ ആഭിമുഖ്യത്തില്‍ 19ന് പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന് പടിക്കല്‍ നിര്‍മ്മാണ തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ കൂടിയ പ്രവര്‍ത്തകസമിതിയോഗത്തില്‍ യൂണിയന് പ്രസിഡന്റ് സി.എസ്.ശ്രീകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥന് ജില്ലാ സെക്രട്ടറി ജി.സതീഷ് കുമാര്‍, യൂണിയന് ജനറല്‍ സെക്രട്ടറി പി.ജി.ഹരികുമാര്‍ യൂണിയന് ഭാരവാഹികളായ പി.എസ്.പ്രകാശ്, ടി.കെ.ചന്ദ്രന്, കെ.കനകമ്മ, എല്‍.സരളാദേവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: