ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പോളിങ് ജോലിക്ക് നിയോഗിക്കുന്ന ജീവനക്കാരുടെ ആദ്യഘട്ട നിയമനമായി. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷന്‍ ജില്ലയില്‍ ആദ്യദിനം തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 2,100 വീതം പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് പോളിങ് ഓഫീസര്‍മാരെയുമാണ് പോളിങ് ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കുന്നത്.
എല്ലാ ഇആര്‍ഒമാര്‍ക്കും കളക്‌ട്രേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്ന് ഇന്ന് പോസ്റ്റിങ് ഓര്‍ഡര്‍ അയയ്‌ക്കും. ഇആര്‍ഒമാര്‍ പോസ്റ്റിങ് ഓര്‍ഡര്‍ 12ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനമേധാവികളെ ഏല്‍പ്പിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അതാത് സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് കൈമാറിയശേഷം വിവരം ഇആര്‍ഒ മാരെ അറിയിക്കണം. പോളിങ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം 15 മുതല്‍ ആരംഭിക്കും.
















