ഹരിപ്പാട്: അഴിമതിക്കാരു ടെ കൂടാരമായി മാറിയിരിക്കുന്ന എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയുള്ള ബദല്‍ ശക്തിയാണ് എന്‍ഡിഎ യെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.
കഴിഞ്ഞ അറുപത് വര്‍ഷമായി കേരളത്തില്‍ ഇരു മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്ന അഞ്ച് വര്‍ഷ കരാര്‍ ഭരണം അവസാനിപ്പിക്കുവാനുള്ള ശക്തമായ മുന്നേറ്റമാണ് എന്‍ഡിഎ നടത്തുന്നത്. ബിജെപി ഹരിപ്പാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവ്‌ലിന്‍, സോളാര്‍ അഴിമതികള്‍ നടത്തി എല്‍ഡിഎഫും യൂ.ഡിഎഫും അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ്. ഇരുകൂട്ടരും ചേര്‍ന്ന് കേരളത്തില്‍ ഇത്രയും നാള്‍ നടത്തിക്കൊണ്ടിരുന്നത് ഒത്തുതീര്‍പ്പ് ഭരണമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു പുരോഗതിയും ഇല്ലാത്തത് കേരളമാണ്.
കേരളത്തിലെ അന്‍പതോളം വ്യവസായ ശാലകള്‍ പൂട്ടിക്കിടക്കുകയാണ്. അവശേഷിക്കുന്നത് എഫ്എസിടി മാത്രമാണ്. നരേന്ദ്രമോദി ഗവണ്‍മെന്റ് ഇതിനെ പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലജനറല്‍ സെക്രട്ടറി ഡി. അശ്വനി ദേവ്,സെക്രട്ടറി ജി. ജയദേവന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അശോകന്‍, നിയോജക മണ്ഡലം പ്രസിഡന്റ് എം. സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















