കല്‍പ്പറ്റ : അക്ഷയ പ്രൊജക്ടും സാമൂഹ്യനീതി വകുപ്പും സംയുക്തമായി ജില്ലയിലെ ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ആധാര്‍ എന്റോള്‍മെന്റ് അവസാന ഘട്ടത്തിലേക്ക്. ഇതിനകം 40,000 കുട്ടികള്‍ എന്റോള്‍മെന്റ് നടത്തി.
20,000 കുട്ടികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ബാക്കിയുണ്ട്. സൗജന്യമായി നടത്തുന്ന പദ്ധതിയില്‍ കുട്ടികളെ എന്റോള്‍ ചെയ്യിക്കുന്നതിന് മാതാവിന്റെയോ പിതാവിന്റെയോ ആധാര്‍ കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഇതിനകം എന്റോള്‍ ചെയ്തിട്ടില്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ തൊട്ടടുത്ത അങ്കണവാടിയിലോ അക്ഷയ കേന്ദ്രത്തിലോ ബന്ധപ്പെടണമെന്ന് ഐ.ടി.മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. മീനങ്ങാടി, മാനന്തവാടി ടൗണ്‍, കോറോം, തലപ്പുഴ, കല്ലോടി, പുല്‍പ്പള്ളി, അഞ്ചുകുന്ന് അക്ഷയ കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും എന്റോള്‍മെന്റ് സൗകര്യം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: