കല്‍പ്പറ്റ : പോക്സോ നിയമത്തിന്റെ പേരില്‍ അറസ്റ്റിലായ ഇരകളും അവരുടെ കുടുംബങ്ങളും ഈമാസം 11ന് പോക്സോ കോടതിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഇരകളായവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഗോ്രതാചാര്രപകാരം വിവാഹം ചെയ്തതിനാണ് തങ്ങള്‍ക്കെതിരെ പോക്സോയും 376ാം വകുപ്പും ചുമത്തി ജയിലിലടക്കുന്നത്. ഇതിനെതിരെ പൊതുജനം രംഗത്തുവരണമെന്നും ആദിവാസി യുവാക്കള്‍ ആവശ്യപ്പെട്ടു.
ആദിവാസി പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്ന നിരവധി കേസുകള്‍ തേച്ചുമായ്ച്ചു കളയുമ്പോഴാണ് ആദിവാസി കല്യാണങ്ങളെ പോക്സോയില്‍പെടുത്തി ജീവപര്യന്തം ശിക്ഷിക്കുന്നത്. ജാമ്യത്തിന് നികുതിശീട്ടുപോലും സ്വന്തമായിട്ടില്ലാത്ത ഞങ്ങളുടെ ബന്ധുക്കളോട് ആധാരമോ പട്ടയശീട്ടോ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. അതിനാല്‍ ജാമ്യം ലഭിച്ചിട്ടും കുറേക്കാലം ജയിലില്‍ കഴിയേണ്ടിവന്നു. ദരി്രദരും കൂലിപ്പണിക്കാരുമായ ഞങ്ങള്‍ക്ക് വക്കീലിനെ ഏര്‍പെടുത്താനോ സഹായം ആവശ്യപ്പെടാന്‍ എവിടെപ്പോകണമെന്നോ ബന്ധുക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും യുവാക്കള്‍ പറഞ്ഞു. 2012ല്‍ പാസാക്കിയ പോക്സോ നിയമത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത് ആദിവാസികളെപ്പോലെയുള്ള പാര്‍ശ്വവത്കൃത ജനതയാണ്. ആദിവാസികളുടെ പരമ്പരാഗത ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള പൊലീസിന്റെയും കോടതിയുടെയും ഇടപെടലാണ് സ്ഥിതിവിശേഷം വഷളാക്കുന്നത്. വിഷയത്തില്‍ ആദിവാസി യുവാക്കളെ സഹായിക്കുന്നതിനായി രൂപവത്കരിച്ച സാമൂഹിക-മനുഷ്യാവകാശ ്രപവര്‍ത്തകരുടെ കൂട്ടായ്മയുടെ ്രപവര്‍ത്തന ഫലമായി ഏഴു പേര്‍ക്ക് ജാമ്യംനേടിയെടുക്കാ ന് കഴിഞ്ഞതായി സമിതി ക ണ്‍വീനര്‍ ഡോ. പി.ജി.ഹരി പറഞ്ഞു. പത്രസമ്മേളനത്തില്‍ ഷിബു, വിനോദ്, ബിനു, ശിവദാസന്‍, അഭി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: