മുക്കം: തോട്ടുമുക്കത്ത് പ്രവര്‍ത്തിക്കുന്ന ക്വാറി, ക്രഷര്‍ യൂണിറ്റിനെതിരെ ഡിസിസി നിര്‍വ്വാഹക സമിതിയംഗം പി.എച്ച്. യൂസുഫും കുടുംബവും മുക്കം എസ്‌കെ പാര്‍ക്കിന് സമീപം അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. തോട്ടുമുക്കത്ത് മൈസൂര്‍ പറ്റയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കല്‍ ഗ്രാനൈറ്റ്‌സിനെതിരെ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചാണ് ഇവരുടെ പ്രതിഷേധം.
ക്രഷറിന് സമീപത്തായി താമസിക്കുന്ന തങ്ങളുടെ ജീവനും സ്വത്തിനും ക്രഷറിന്റെ പ്രവര്‍ത്തനം ഭീഷണിയാവുന്നുവെന്നും കാലങ്ങളായി ദുരിതം സഹിക്കുന്നുവെന്നും പരിഹാരം കാണാത്തതിനാലാണ് സമരം മുക്കത്തേക്ക് മാറ്റിയതെന്നും യൂസഫ് പറയുന്നു.ക്വാറിയില്‍ നിന്നുള്ള പൊടി, ശബ്ദം, പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം ഇതെല്ലാം ജീവന് ഭീഷണിയാണെന്ന് കാണിച്ച് ക്വാറിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍പ് ക്വാറിക്ക് സമീപം ഒരു മാസം യൂസുഫും കുടുംബവും സമരം നടത്തിയിരുന്നു.പരിഹാരം കാണാത്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ട സമരമെന്ന് യൂസഫ് പറയുന്നു.എന്നാല്‍ ജനുവരിയില്‍ ഇയാള്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് സി.മോയിന്‍കുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം എന്നിവര്‍ മുമ്പാകെ ഇരുകൂട്ടര്‍ക്കും യോജിക്കും വിധം പ്രശ്‌ന പരിഹാരം കണ്ടതാണെന്നും ഇപ്പോള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ധേശം എന്താണെന്ന് അറിയില്ലെന്നും പാലക്കല്‍ ഗ്രാനൈറ്റ്‌സ് ഗ്രൂപ്പ് അതികൃതരും പറയുന്നു.
പൂര്‍ണ സുവര്‍ണ ജൂബിലി ലഘുനാടകമത്സരം
കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് നാടക രചനാ മത്സരം നടത്തുന്നു. അര മണിക്കൂറില്‍ കവിയാത്ത ലഘുനാടകങ്ങളാണ് അയക്കേണ്ടത്. പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. അനുകരണമോ വിവര്‍ത്തനമോ അനൂരൂപണമോ പാടില്ല. കൃതികള്‍ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്.
സമ്മാനാര്‍ഹമായവയ്‌ക്ക് പുറമേ തെരഞ്ഞടുക്കപ്പെടുന്ന രചനകളും കൂട്ടിച്ചേര്‍ത്ത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000 രൂപ, 5000 രൂപ, 3000 രൂപ സമ്മാനവും പ്രശംസാ ഫലകവും 1000 രൂപയുടെ വീതം പുസ്തകങ്ങളും ലഭിക്കും.
രചനകള്‍ ജൂലൈ 31 ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 7560822223.
















