കോഴിക്കോട്: ബസ്സിനടിയിലേക്ക് തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് പീഡനത്തില്‍ മനംനൊന്ത് ബസ്സ് ഡ്രൈവറുടെ ആത്മഹത്യാ ശ്രമം. കഴിഞ്ഞ 15നാണ് വെസ്റ്റ്ഹില്‍ ചുങ്കത്തിനു സമീപം നടക്കാവ് പണിക്കര്‍ റോഡ് ജ്യോതിസ് നിവാസില്‍ അലോഷ്യസ് ജെയിംസ് (21) ബസിനടിയില്‍പ്പെട്ട് മരിച്ചത്. അനഘ ബസ്സ് ഡ്രൈവര്‍ സന്ദീപിനെയാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഫുരുഡാന്‍ മണ്ണെണ്ണയില്‍ കലര്‍ത്തി കഴിക്കുകയായിരുന്നു. ബസ് മുന്നോട്ടെടുത്തപ്പോള്‍ അടിയില്‍പെട്ടാണ് യുവാവ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ പിക്കപ്പ്‌വാന്‍ തട്ടിയിട്ടതിനെ തുടര്‍ന്നാണ് ബസ്സിനടയിലേക്ക് ബൈക്ക്‌യാത്രികന്‍ വീണതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പിക്കപ്പ് ഡ്രൈവറായ അത്തോളി സ്വദേശി ശിബി ല്‍നാഥിനെ അറസ്റ്റ് ചെയ്യുകയും ബസ്‌ഡ്രൈവര്‍ക്കെതിരെ ചുമത്തിയ മനപ്പൂര്‍വ്വമുള്ള നരഹത്യ കേസ് ലഘൂകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പോലീസ് കസ്റ്റഡിയിലും ജയിലിലും ബസ്‌ഡ്രൈവര്‍ സന്ദീപിന് ക്രൂരമായ മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. 23ന് ജാമ്യം കിട്ടിയ ശേഷം ശാരീരിക-മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സന്ദീപ് ബസ്സ് വിട്ടുനല്‍കാത്തതിലും ദുഃഖിതനായിരുന്നു. ഇന്നലെ വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ സന്ദീപിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചിലരുടെ സമ്മര്‍ദ്ദം മൂലം പോലീസ് വഴിവിട്ട് പെരുമാറുകയായിരുന്നെന്നും ആരോപണമുണ്ട്. ബസ്സ് ഉടമ ഇതുസംബന്ധിച്ച് കമ്മീഷര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്. ബസ്സ് ഡ്രൈവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
















