കല്‍പ്പറ്റ : കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും വയോമിത്രം പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ ലോക ആരോഗ്യ ദിനം കല്പറ്റ ശിശു മന്ദിരത്തില്‍ സംഘടിപ്പിച്ചു. പ്രമേഹത്തെ പൊരുതി തോല്പിക്കാം എന്നതായിരുന്നു ഈ വര്‍ഷത്തെ ലോക ആരോഗ്യ ദിനത്തിന്റെ വിഷയം. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ വി.കെ.രത്നസിംങ്ങ് ലോക ആരോഗ്യ ദിന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമേഹത്തെ പൊരുതി തോല്പിക്കാം എന്ന വിഷയത്തില്‍ ഡോ. ട്രീസ സെബാസ്റ്റ്യന്‍ ക്ലാസ്സ് എടുത്തു. ആധുനിക ജീവിത രീതികളും , തെറ്റായ ഭക്ഷണ രീതികളും , വ്യായമ രഹിതമായ ജീവിത രീതികളുമാണ് പ്രമേഹത്തിന് ഒരു പരിതി വരെ കാരണമെന്ന് ക്ലാസ്സില്‍ പറഞ്ഞു. കേരള സാമൂഹ്യ സുരക്ഷാമിഷന് കോ- ഓര്‍ഡിനേറ്റര്‍ സിനോജ് പി.ജോര്‍ജ്ജ് സ്വാഗവും വയോമിത്രം യൂണിറ്റ് സെക്രട്ടറി എം.ടി. കുഞ്ഞി മുഹമ്മദ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എബിന് ജോസഫ്, വയോമിത്രം യൂണിറ്റ് പ്രസിഡണ്ട് ദാമോദരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: