കല്‍പ്പറ്റ : ദേശീയ ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് ഗ്രീന്‍ വയനാട് ക്ലീന്‍ വയനാട് പദ്ധതി ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ജില്ലാകളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ടൂറിസം വകുപ്പും ഡിറ്റിപിസിയും ഓറിയന്റല്‍ കോളേജുംസംയുക്തമായി ലക്കിടിഗേറ്റ്മുതല് ഒമ്പതാംവളവ് വരെയുള്ള പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുപാഴ്വസ്തുക്കളും ശേഖരിച്ച് അവയുടെ സ്വഭാവമനുസരിച്ച് വേര്‍തിരിച്ച് ശാസ്ത്രീയമായ രീതിയില്‍ സംസ്കരിച്ചു.
ഡിറ്റിപിസിമാനേജന് സി.ആര്.ഹരിഹരന് ഉല്‍ഘാടനം ചെയ്തു. പൂക്കോട് മാനേജര്‍ സുമാദേവി, ഓറിയന്റ ല്‍ കോളേജ് ടൂറിസംക്ലബ്ബ് കോഡിനേറ്റര്‍ രഞ്ചിത്ത് ബല്‍റാം, ബ്രീസ്മാത്യു, അനൂപ് ഫിലിപ്, വിനോദ്, ബ്രോണ്സിലി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: