മാനന്തവാടി : കടല്‍ക്കടന്ന് ഒമാന്‍ മത്തിയും വയനാട്ടുകാരുടെ തീന്മേശകളില്. നാടന്‍ മത്തിയുടെ ലഭ്യത കുറഞ്ഞതോടെയാണ് ഒമാന്‍ മത്തിയും വലിയ മീനും മാര്‍ക്കറ്റുകളില്‍ എത്തിതുടങ്ങിയത്. വിലയില്‍ വ്യത്യാസമില്ലാത്തതിനാല്‍ ആവശ്യക്കാരും ഏറെയാണ്. കേരളത്തില്‍ വടകര, ബേപ്പൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളായിരുന്നു ജില്ലയിലെ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിച്ചുകൊണ്ടിരുന്നത്. ഇവിടങ്ങളില്‍ നിന്നും ബോട്ടുകളില്‍ മത്സ്യബന്ധനത്തിലൂടെയുള്ള ലഭ്യത കുറഞ്ഞപ്പോള്‍ ചെറുവള്ളങ്ങളില്കൂടി മത്സ്യം പിടിച്ച് അതും ജില്ലയിലെത്തിയിരുന്നു. ഇതും കുറഞ്ഞതോടെ മംഗലാപുരത്ത് നിന്നും ഗുജറാത്തില്‍ നിന്നുമുള്ള മത്സ്യങ്ങളും മാര്‍ക്കറ്റുകളില്‍ എത്തിയിരുന്നു. ഇവിടങ്ങളിലും മീന്‍ ലഭ്യത കുറഞ്ഞതോടെയാണ് കടല്‍ കടന്നുള്ള ഒമാന്‍ മത്തിയും കൂടാതെ വലിയ കഷ്ണം മീനും ജില്ലയിലെത്തി തുടങ്ങിയത്. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മത്തിക്ക് പുറമേ അമൂര്‍,കീര,ഏരി തുടങ്ങിയ വലിയ മീനുകളും ജില്ലയിലെ മാര്‍ക്കറ്റുകളില്‍ എത്തി തുടങ്ങിയത്. 120 രൂപ മുതല്‍ 140 രൂപ വരെയാണ് വില. നാടന്‍ മത്തിയെക്കാള്‍ ഒരു മത്തിക്ക് തൂക്കവും കൂടുതലാണ്. മത്തി ഒന്നിന് 150 ഗ്രാം തൂക്കം വരും. വിലയില്‍ വ്യത്യാസമില്ലാത്തതിനാല്‍ ആവശ്യക്കാരും ഏറെയാണെന്ന് വില്പനകാരും പറയുന്നു.കൊച്ചി, തുത്തുകുടി കേന്ദ്രമായുള്ള വന്‍കിട ഏജന്‍സികള്‍ വഴിയാണ് ജില്ലയിലേക്ക് ഒമാന്‍ മത്തിയെത്തുന്നത്. ഒരു വര്‍ഷംവരെ സൂക്ഷിക്കാവുന്ന പത്ത് കിലോ വരുന്ന പെട്ടികളിലായാണ് മത്സ്യം എത്തുന്നത്. പത്ത് കിലോയുടെ ഒരു പെട്ടി പൊട്ടിച്ചാല്‍ ഒരു ദിവസംകൊണ്ട് തന്നെ വിറ്റഴിയുകയുംവേണം പിറ്റെദിവസത്തേക്ക് വച്ചാല്‍ കേടായിപോകും എന്നതാണ് വില്‍പ്പനകാരുടെ ആശങ്ക. ഓമാന്‍ മത്തിയുടെ ചിലവ് ഏറുന്നതനുസരിച്ച് ഇനി അയില അടക്കമുള്ള മറ്റു മത്സ്യങ്ങളുംകടല് കടന്നുവരുന്ന കാലം വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: