കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ ആരംഭിച്ച വോട്ടേഴ്സ് ഹെല്‍പ്പ് ഡെസ്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍വ്വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ജെ.വിജയകുമാര്‍, അസി.പ്രോജക്ട് ഓഫീസര്‍ പി.കെ.അനൂപ്, എ.ഡി.സി. (ജനറല്‍) പി.സി.മജീദ്, എ.ഡി.സി. (പി.എ.) അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതി നല്കിയിട്ടുണ്ടെങ്കില് അതിന്റെ നിലവിലെ സ്ഥിതി എന്നിവ അറിയാനും വോട്ട് ചെയ്യാനറിയാത്തവര്‍ക്ക് വോട്ടിങ്ങ് മെഷീനില്‍ വോട്ട് ചെയ്ത് പരിശീലിക്കാനുള്ള അവസരവും ഹെല്പ് ഡെസ്കില്‍ ലഭ്യമാണ്. ശുചിത്വമിഷനുമായി ചേര്‍ന്ന് പരിസ്ഥിതി സൗഹാര്‍ദ്ദപരമായാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തികള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി മുളയും പുല്ലും ഉപയോഗിച്ചാണ് ഹെല്‍പ്പ് ഡെസ്ക് നിര്‍മ്മിച്ചിട്ടുള്ളത്.
ജില്ലയിലെ മൂന്ന് നിയമസഭാമണ്ഡലങ്ങളിലെയും നഗരസഭാ ബസ് സ്റ്റാന്റുകളിലാണ് ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുക. ബത്തേരിയിലെയും മാനന്തവാടിയിലെയും ഹെല്‍പ്പ് ഡെസ്കുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. കല്‍പ്പറ്റയില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും സുല്‍ത്താന്‍ ബത്തേരിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും മാനന്തവാടിയില്‍ നേര്‍ത്ത് വയനാട് ഡി.എഫ്.ഒ.യുമാണ് ഹെല്‍പ്പ് ഡെസ്കിന്റെ നോഡല്‍ ഓഫീസര്‍മാര്‍. പ്രവര്‍ത്തനം തുടങ്ങി ആദ്യ ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ 50ലധികം പൊതുജനങ്ങള്‍ ഡെസ്ക് സന്ദര്‍ശിച്ചു.
വോട്ടിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും പ്രാധാന്യം ഒരേസമയം ഹെല്‍പ്പ് ഡെസ്ക് പ്രചരിപ്പിക്കുന്നതായി സന്ദര്‍ശകര്‍ വിലയിരുത്തി. വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ceo.nic.in എന്ന സൈറ്റില്‍നിന്ന് നേരിട്ടും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: