ബത്തേരി : കാപ്പി, കുരുമുളക്, റബ്ബര്‍, ഇഞ്ചി തുടങ്ങിയ ഇനങ്ങളുടെ വിലത്തകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്ന് ഭാരതീയ കിസ്സാന്‍ സംഘ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കര്ഷകപ്രേമത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഇടതുവലതു മുന്നണികള്‍ റബ്ബര്‍ സംഭരണത്തിന് മാറ്റിവെച്ചത് മുന്നൂറ് കോടി രൂപ മത്രമാണ്. ഇതില്‍ 90 കോടി രൂപമാത്രമാണ് ചെലവഴിച്ചതെന്ന കാര്യം കര്‍ഷകര്‍ തിരിച്ചറിയുന്നുണ്ടെന്ന് ഭാരതീയ കിസ്സാന്‍ സംഘ് സംസ്ഥാന കാര്യദര്‍ശി സി.എച്ച് രമേശ് ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് ഒ.ശങ്കു അദ്ധ്യക്ഷത വഹിച്ചു.
എം.പ്രഭാകരന്, കെ.ടി.ജനാര്ദ്ദനന്,എം.സുരേന്ദ്ര നാഥ്, പി.ഒ നാരായണന്‍കുട്ടി, എം.ഗോപാലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: