Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതയെ സ്‌നേഹിച്ച ഗാന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 07:27 pm IST
in Samskriti

അദ്ധ്യായം 4

”എല്ലാ ശാസ്ത്രങ്ങളും ഗീതയിലുണ്ടെന്നു പറഞ്ഞാല്‍ ശരിയാകുമെന്നുതോന്നുന്നില്ല മുത്തച്ഛാ എത്രയെത്ര ആധുനിക ശാസ്ത്ര ശാഖകളാണ് ഗീതയ്‌ക്കുശേഷം ലോകത്തില്‍ ഉണ്ടായിട്ടുള്ളത്!” ഉണ്ണി പറഞ്ഞു.

”ശരിയാണ്. പുഴയ്‌ക്കുമീതേ ഒരുപാലം പണിയാന്‍ എത്ര സിമിന്റു വേണം, കമ്പിവേണം, പണം വേണംഎന്നു ഗീതയില്‍ പറയുന്നില്ല. ” ചിരിച്ചുകൊണ്ട് മുത്തച്ഛന്‍ പറഞ്ഞു. ”പക്ഷേ മനുഷ്യഹൃദയങ്ങള്‍ തമ്മില്‍ പാലം പണിയാന്‍ എന്തൊക്കെ ഗുണം വേണം എന്ന സുചനകള്‍ ഗീതയിലുണ്ട്. മനുഷ്യജീവിതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളേയും ആവശ്യങ്ങളേയും കുറിച്ചുള്ള ശാസ്ത്രം ഏതുദേശത്തും എക്കാലത്തും ഒരുപോലെയല്ലേ? ശാരീരികവും മാനസികവുമായ ആരോഗ്യം ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അവര്‍ക്കുള്ള വഴികളാണ് ഗീതയില്‍ നിര്‍ദ്ദേശിക്കുന്നത്. ഒപ്പം ആത്മീയ ഔന്നത്യവും നേടാം.

ജനിച്ചവര്‍ക്കെല്ലാം മരിക്കാതെ വയ്യ എന്നു ഗീത ആദ്യമേ ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ ദുഃഖിച്ചിട്ടു കാര്യമില്ല. ജീവിതത്തെ ആസുരശക്തികള്‍ക്കു വിടാതെ പൂര്‍ണ്ണ മനുഷ്യനായി ജീവിച്ചു തീര്‍ക്കാനാവണം ഏതൊരാളുടേയും ശ്രമം. ഗീത നിഷ്‌ക്കര്‍ഷിക്കുന്നത് അതാണ്. അത്തരമൊരു ശാസ്ത്രീയ പദ്ധതി ഗീതയിലുണ്ട്.”

”വീണ്ടും മുത്തച്ഛന്‍ ശാസ്ത്രത്തെ പറ്റി പറയുന്നല്ലോ! ഞങ്ങള്‍ക്കു മനസ്സിലാവുന്നില്ല. ആത്മാവിനേയോ ദൈവത്തിനേയോഞങ്ങള്‍ കാണുന്നില്ല. പിന്നെ എങ്ങനെ വിശ്വസിക്കും?”

”നിങ്ങള്‍ പഠിക്കുന്ന ശാസ്ത്രങ്ങള്‍ പലതിലും ചുരുങ്ങിയത് രണ്ടു ഘടകങ്ങള്‍ കാണും. ഒന്നു താത്ത്വിക വശവും, രണ്ടു പ്രായോഗികവശവും ഇംഗ്‌ളീഷില്‍ പറഞ്ഞാല്‍ തിയറിയും പ്രാക്റ്റീസും അല്ലേ?”

”അതേ ഗീതയില്‍ അങ്ങനെയുണ്ടോ?”

”ഉണ്ടല്ലോ. ബ്രഹ്മപ്രാപ്തിക്കുള്ള വഴികളെപ്പറ്റി ഭഗവാന്‍ പറയുന്നുണ്ട്. മൂന്നാമദ്ധ്യായത്തിലെ മൂന്നാം ശ്ലോകത്തില്‍ ഒന്ന് ജ്ഞാനയോഗവും മറ്റേത് കര്‍മ്മയോഗവുമാണ്. ഇവ നിങ്ങള്‍ പറയുന്ന തിയറിയും പ്രാക്റ്റീസുമല്ലേ? ആധുനികലോകത്തില്‍ രണ്ടും കൂടിയേകഴിയൂ. പക്ഷേ ഗീത പറയുന്നതു ഒരെണ്ണമായാലും മതി എന്നാണ്.-ഫലേച്ഛ കൂടാതുള്ള കര്‍മ്മയോഗം സദാ സത് പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ക്രമേണ ജ്ഞാനികളായും മഹാന്മാരായും അറിയപ്പെടുന്നു”

മുത്തച്ഛന്‍ രണ്ടു മഹാന്മാരെ പറ്റി പറഞ്ഞുവല്ലോ; മഹാത്മാഗാന്ധിയും വിവേകാനന്ദനും” ഉമ ഓര്‍മ്മപ്പെടുത്തി.

” ഓ! ഭഗവദ്ഗീതയില്‍ നിന്നു മുത്തച്ഛനെ ഗാന്ധിസത്തിലേയ്‌ക്കുതിരിച്ചു വിടാനാണോ നിന്റെ ശ്രമം? അതുവേണ്ട കെട്ടോ!”ഉണ്ണി പറഞ്ഞു.

”ഏയ് അങ്ങനെ ഭയപ്പെടാനില്ല. ഭഗവദ്ഗീതയും ഗാന്ധിസവും ഏറെകുറെ ഒന്നാണ് ഗാന്ധി പറഞ്ഞിട്ടുണ്ട്. ഹിമാലയത്തോളം പഴക്കമുള്ള സത്യങ്ങളല്ലാതെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന്, ഇതുനോക്കൂ ഇതാണ് ഗാന്ധിയുടെ കൈപ്പുസ്തകം.”

മുത്തച്ഛന്‍ ഒരു പുസ്തകമെടുത്തു ഉണ്ണിക്കുകൊടുത്തു. ഉണ്ണി അതിന്റെ പുറം കവര്‍ നോക്കി വായിച്ചു- ”അനാസക്തി യോഗംഎന്ന ഭഗവദ് ഗീതാ വ്യാഖ്യാനം.- എം. കെ. ഗാന്ധി”

1920 ലാണ് അതു പ്രസിദ്ധപ്പെടുത്തിയത്. 12 വര്‍ഷത്തിനുള്ളില്‍ ഹിന്ദിയില്‍ നിന്ന് അതിന്റെ മലയാളം തര്‍ജ്ജമ നമുക്കുകിട്ടി. അമ്പാടി ഇക്കാവമ്മ എന്ന മഹതിയുടെ ശ്രമഫലമാണ് അത്. ഭഗവദ്ഗീതക്ക് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട് കുറെച്ചണ്ണം എന്റെ കൈയിലുണ്ട്. എങ്കിലും എനിക്ക്് ഏറെ പ്രിയപ്പെട്ട വ്യാഖ്യാനം ഗാന്ധിയുടേതാണ്. ഗീതാജ്ഞാനം എങ്ങനെ പ്രായോഗികമാക്കാം എന്നു സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചുവല്ലോ.”

”എങ്ങനെയൊക്കെയാണത്.”ഉമ ആരാഞ്ഞു.

”വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും രാഷ്‌ട്രജീവിതത്തിലും ഗാന്ധിജി ഗീതയെ സാര്‍ത്ഥകമാക്കിയിട്ടുണ്ട്. ഏറ്റവും ലളിതമായ ജീവിതവും സാത്ത്വികാഹാരവും ഉയര്‍ന്നചിന്തകളും കൊണ്ട്

അദ്ദേഹംവ്യക്തിതലം ശുദ്ധമാക്കി. വര്‍ണവ്യത്യാസമോ, ഉച്ചനീചത്വങ്ങളോ ശ്രദ്ധിക്കാതെ സകല മനുഷ്യരേയും മാത്രമല്ല ജീവജാലങ്ങളേയും സമഭാവനയോടെ അദ്ദേഹം കണ്ടു. കുഷ്ഠരോഗിയേയും അറപ്പില്ലാതെ ശുശ്രൂഷിച്ചു. ശത്രുവിനേയും സ്‌നേഹിച്ചു. രാജ്യം കൈയടക്കിയ ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുക്കാതെ യുദ്ധം ചെയ്തു. ഭാരത ജനതയെ സ്വതന്ത്രരാക്കി. മതത്തിന്റെ പേരില്‍ ഭൂമിയേയും മനുഷ്യരേയും വെട്ടിമുറിക്കരുതെന്ന ആവശ്യം ഉയര്‍ത്തി. പണത്തിലോ, പദവികളിലോ അല്‍പവും ആസക്തി പുലര്‍ത്തിയുമില്ല. ഇങ്ങനെ എല്ലാമേഖലയിലും മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ധ്യാനംകൊണ്ടും ഭഗവദ്ഗീതയെ ആത്മാവില്‍ അലിയിച്ചെടുത്ത മഹാനായിരുന്നു ഗാന്ധിജി. ആ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ വ്യാഖ്യാനം വായിക്കുന്ന എന്നിലും ഉണ്ടായാല്‍ കൊള്ളാമെന്നുണ്ട്. ശ്രമിക്കുന്നുണ്ട് പക്ഷേ വേണ്ടത്ര വിജയിക്കുന്നില്ല.

ഇരുപതുവയസ്സിനു മുമ്പ് ലണ്ടനില്‍ പഠിക്കുന്നകാലത്താണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ആദ്യമായി ഗീതയില്‍ ആകൃഷ്ടനാകുന്നത്. അതും ഇംഗ്‌ളീഷില്‍. പിന്നെ ഗുജറാത്തിയിലും ഹന്ദിയിലുമുള്ള ഗീതാവ്യഖ്യാനങ്ങള്‍ വായിച്ചു. ദക്ഷിണാഫ്രിക്കയില്‍വച്ച് ഗീതാശ്ലോകം പഠിക്കാന്‍ ഗാന്ധിജി ഒരു ഉപായം കണ്ടെത്തി. .ഷേവിങ്ങിനുമുന്‍പ് ഭിത്തിയിലെ കണ്ണാടിക്കരികില്‍ ഒന്നു രണ്ടു ശ്ലോകങ്ങള്‍ എഴുതി ഒട്ടിക്കും. ഷേവു തീരുമ്പോള്‍ അവ ഹൃദയത്തില്‍ എഴുതിവച്ചതുപോലെയാകും. എന്തൊരു ജ്ഞാന തൃഷ്ണയാണ്, ശ്രദ്ധയാണ് ഗാന്ധിയുടേതെന്നുനോക്കൂ, ഈ ഇളം പ്രായത്തില്‍ നിങ്ങള്‍ക്കും അങ്ങനെ ശ്രമിച്ചുകൂടെ? ഗീതാമാതാവിനായി സ്വയം സമര്‍പ്പിച്ചു കൂടെ? എങ്കില്‍ ഈരാജ്യത്തിനുമാത്രമല്ല, ലോകത്തിനൊക്കെയും ‘യോഗക്ഷേമം’സംഭവിക്കുമെന്നു തീര്‍ച്ച.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.