ബത്തേരി : പട്ടികവര്‍ഗ സംവരണ നിയോജകമണ്ഡലമായ ബത്തേരിയില്‍ ഇത്തവണ ത്രികോണമത്സരം. ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു എന്‍ഡിഎ സ്ഥാനാര്‍ഥിയായി വരികയാണെങ്കില്‍ കേരളമാകെ ശ്രദ്ധിക്കപ്പെടുന്ന ത്രി കോണമത്സരമായിരിക്കും ഇ വിടെ നടക്കുക. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ജാനു എന്‍ഡിഎ ബാനറില്‍ ജനവിധി തേടാന്‍ മാനസികമായി ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് സൂചന. ജനാധിപത്യ രാഷ്ട്രീയ മഹാസഭ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് അതിനെ എന്‍ഡിഎയുടെ ഭാഗമാക്കുമെന്ന് ജാനു ഇന്നലെ ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരിന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നാണ് എം.ഗീതാനന്ദന് കോ-ഓര്‍ഡിനേറ്ററായുള്ള ഗോത്രമഹാസഭയുടേയും ഊരു വികസന മുന്നണിയുടേയും മുന്‍ തീരുമാനം. എന്‍ ഡിഎ സ്ഥാനാര്‍ഥിയായി ജാനു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തകരാര്‍ ഇല്ലെന്ന അഭിപ്രായത്തിലാണ് ഗോത്രമഹാസഭയും ഊരു വികസന മുന്നണി നേതാക്കളിലും പ്രവര്‍ത്തകരിലും ഒരു വിഭാഗവും. ഊരു വികസന മുന്നണി സംസ്ഥാന സമിതി യോഗം ഏപ്രില്‍ ഒന്‍പത്, 10 തീയതികളില്‍ കോട്ടയത്ത് ചേരുന്നുണ്ട്.
സിറ്റിംഗ് എംഎല്‍എ കോ ണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണനാണ് ബത്തേരിയില്‍ വീണ്ടും പാര്‍ട്ടി ടിക്കറ്റ്. മഹിളാ അസോസിയേഷന് സംസ്ഥാന ട്രഷററും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ രുക്മിണി സുബ്രഹ്മണ്യനാണ് എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി.
ബത്തേരി മുന്‍സിപ്പാലിറ്റിയും അമ്പലവയല്‍, മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, പൂതാടി, മുള്ളന്‍കൊല്ലി, പുല്പള്ളി പഞ്ചായത്തുകളും അടങ്ങുന്നതാണ് ബത്തേരി നിയമസഭാമണ്ഡലം. യുഡിഎഫ് കോട്ടയായ മണ്ഡലത്തില്‍ 1996ലും 2006ലും എല്‍ഡിഎഫിനായിരുന്നു വിജയം. 1996ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ.സി.റോസക്കുട്ടിയെ 1296 വോട്ടിന്റെ ഭൂരിപക്ഷത്തിനു സി.പി.എമ്മിലെ പി.വി.വര്‍ഗീസ് വൈദ്യരാണ് തോല്‍പ്പിച്ചത്. 2006ല്‍ കോണ്‍ഗ്രസിലെ എന്‍.ഡി.അപ്പച്ചനെ സിപിഎമ്മിലെ പി.കൃഷ്ണപ്രസാദാണ് 25,540 വോട്ടിന്റെ ഭൂരിപക്ഷത്തിനു വീഴ്ത്തിയത്. പട്ടികവര്‍ഗ സംവരണമണ്ഡലമായി പ്രഖ്യാപിച്ചതിനുശേഷം 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ഇ.എ.ശങ്കരനെതിരെയായിരുന്നു ബാലകൃഷ്ണന്റെ വിജയം. പോള്‍ ചെയ്തതില്‍ 71509 വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ശങ്കരന് 63926വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി പള്ളിയറ രാമന് 8829 വോട്ട് കിട്ടി. വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പില്‍ പി.ആര്.രശ്മില്‍നാഥായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇദ്ദേഹത്തിനു ബത്തേരി നിയമസഭാ മണ്ഡലത്തില്‍നിന്നു 18918 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫിന് 63165-ഉം യുഡിഎഫിന് 54182-ഉം വോട്ട് നേടി.
കുറുമ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തില്‍പ്പെടുന്ന ആദിവാസി വേട്ടര്‍മാര്‍ ധാരാളമുളള ബത്തേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അംഗബലം ഗണ്യമായി വര്‍ധിച്ചുവെന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബത്തേരി നിയോജകമണ്ഡലം പരിധിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്നിന്നു 30000 ഓളം വോട്ടാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള തറവാടുകളില്നിന്നുള്ളവരാണ് പുതുതായി ബിജെപിയില്‍ ചേര്‍ന്നവരില്‍ ഏറെയും.
വയനാട്ടില്‍ ബത്തേരി താലൂക്കിലാണ് ബിഡിജെഎസിന് കൂടുതല്‍ ശക്തി. താലൂക്കി ല്‍ ബിഡിജെഎസിനു 15000 അംഗങ്ങളുണ്ടെന്നാണ് പാര്‍ട്ടി ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.അനില്‍.പി.ബോസ് പറയുന്നത്. എന്നിരിക്കെ എ ന്‍ഡി എ സ്ഥാനാര്‍ഥിയായി ജാനു ജനവിധി തേടുന്നത് മണ്ഡലത്തില്‍ ഇടത്, വലത് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമെന്ന് ഉറപ്പാണ്.
രണ്ടാം വട്ടവും മണ്ഡലം തന്നെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ലോക്സഭയിലേക്കും പിന്നീട് തദ്ദേശസ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏറെയും ഇടത്തോട്ട്ചാഞ്ഞത് എല്‍ ഡിഎഫിനും പ്രതീക്ഷ നല്‍കുന്നുണ്ട്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് ബത്തേരി ഘടകത്തിലും കോണ്‍ഗ്രസിലും ഉണ്ടായ പ്രശ്നങ്ങള്പരിഹാരമായിട്ടുമില്ല. ഇതിനിടെയാണ് ജാനുവിലൂടെ ബത്തേരി മണ്ഡ ലം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഡിഎ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: