മാനന്തവാടി : ബൈക്കിലെ ത്തിയ യുവാക്കളുടെ പരാക്രമത്തില്‍ ഹോംഗാ ര്‍ഡിന് പരിക്ക്. ഏപ്രില്‍ ആറിന് രാവിലെ 9.30 ഓടെ മാനന്തവാടിയിലാണ് സംഭവം.
ഹോംഗാര്‍ഡിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ യുവാക്കളെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. വയനാട് കണാനെത്തിയ കണ്ണൂര്‍ നാറാത്ത് സ്വദേശികളായ ഏഴ് യുവാക്കളില്‍ രണ്ടുപേരാണ് പ്രതികള്‍. ഗാന്ധിപാര്‍ക്കില്‍ വണ്‍വേ തെറ്റിച്ച് ചീറിപാഞ്ഞ ബൈക്ക് ട്രാഫിക്കിലെ ഹോംഗാര്‍ഡ് പിടികൂടാന്‍ ശ്രമിക്കവെ ഹോം ഗാര്‍ഡിനെ ചവിട്ടിതെറിപ്പിച്ച് യുവാക്കള്‍ കടന്നുകളയുകയായിരുന്നു.
കണ്ണൂര്‍ നാറാത്ത് സ്വദേശികളായ കുഞ്ഞൂര്വയല് ഹാറൂ ണ് റഷീദ്(20)നെയും പ്രായപൂര്ത്തിയാവാ ത്ത മറ്റൊരാളെയും പിന്നീട് മൈസൂര്റോഡില്നിന്നും നാട്ടുകാരും പോലീസും പിടികൂടുകയായിരുന്നു. സംഭവത്തില്‍ പോലീ സ് കേസെത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: