കല്‍പ്പറ്റ : അഞ്ച് നാള് നീണ്ടുനില്‍ക്കുന്ന കല്‍പ്പറ്റ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവത്തിന് ഏപ്രില്‍ ഏഴിന് തുടക്കമാവും. ഏപ്രില്‍ ഏഴ്, ഏട്ട്, ഒന്‍പത്, പത്ത്, പതിനൊന്ന് ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. ഏഴിന് രാവിലെ അഞ്ചിന് ഗണപതിഹോമത്തോടെ ഉത്സവത്തിനു തുടക്കമാവുക, ഏഴിന് തൃകാല പൂജ,വൈകിട്ട് അഞ്ചിന് ചെണ്ടവാദ്യം അരങ്ങേറ്റം, 6.30 ന് ഭജന, 7.10 ന് വിവിധ കലാപരിപാടികള്‍, എട്ടിന് വൈകിട്ട് ആറിന് ക്ഷേത്രം തന്ത്രി ബ്രന്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റും, ഏട്ടിന് റാട്ടക്കൊല്ലി മലയാത്തമ്മ ക്ഷേത്ര പരിസരത്തുനിന്നും കരകാട്ടം, ശിങ്കാരിമേളം, വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെയുള്ള കരകം എഴുന്നള്ളത്ത്. ഒന്‍പതിന് രവിലെ ഒന്‍പത് മണിക്ക് ക്ഷേത്രം തന്ത്രി ശിവദാസ് അയ്യര്‍ നേതൃത്വം നല്കുന്ന സര്‍വ്വൈശ്വര്യപൂജയും ലളിത സഹസ്രനാമ അര്‍ച്ചനയും ഉച്ചക്ക് 12 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് നാല് മണിക്ക് കരകാട്ടം, ഏഴിന് സാംസ്ക്കാരിക സമ്മേളനം മില്‍മ ചെയര്മാന് പി.ടി. ഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്യും, 7.30 ന് നിലേശ്വരം ഭാസ്ക്കരന്‍ അദ്ധ്യാത്മിക പ്രഭാഷണം നടത്തും. 8.30ന് നൃത്ത സന്ധ്യ, ഒന്‍പതിന് കോഴിക്കോട് നാട്യലയ അവതരിപ്പിക്കുന്ന സിനി വിഷ്വല്‍ സ്റ്റേജ് ഡാന്‍സ് ഡ്രാമ മഹാരുദ്രന്.പ്രധാന ഉത്സവദിവസമായ പത്തിന് വൈകിട്ട് നാലിന് കരകാട്ടം, 6.45ന് കിഴരിയൂര്‍ ഗംഗാധരന് നേതൃത്വം നല്കുന്ന തായമ്പക, രാത്രി ഏഴ്മുതല്‍ കാഴ്ച്ചവരവുകള്ക്കുള്ള സ്വീകരണം,12ന് ആകാശ വിസ്മയം, 12.30ന് താലപ്പൊലി, വാദ്യമേളങ്ങള്‍, കാവടിയാട്ടം, കരകാട്ടം, ഗജവീരന്മാര് എന്നിവയുടെ അകമ്പടിയോടെയുള്ള ഭക്തിനിര്‍ഭരമായ നഗരപ്രദക്ഷിണ ഘോഷയാത്ര, ഏപ്രില്‍ പതിനൊന്നിന് രാവിലെ നാലിന് കനലാട്ടം, അഞ്ചിന് ഗുരുസിയാട്ടം, ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, ഏഴിന് തൃകാലപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് കരകം ഒഴുക്കല്‍, നട അടപ്പ്, 7.30ന് വനപൂജ. പിന്നീട് ഏപ്രില്‍ 14ന് രാവിലെ അഞ്ച്മണിക്ക് നടതുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: