ചേര്‍ത്തല: തണ്ണീര്‍മുക്കം ഏഴുമനശേരി യക്ഷിയമ്മ ക്ഷേത്രത്തിന് സമീപം സെമിത്തേരി നിര്‍മ്മിക്കുവാനുള്ള നീക്കത്തിനെതിരെ സന്ദേശയാത്ര നടത്തി. ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് സന്ദേശയാത്രയും പൊതുസമ്മേളനവും നടത്തിയത്.
എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.വി. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പി. വിദ്യാധരന്‍, പൊന്നന്‍ കാരയ്‌ക്കാവെളി, സുനില്‍ കുമാര്‍ തെക്കേപേരെവെളി, കെ. ചാറ്റര്‍ജി എന്നിവര്‍ സംസാരിച്ചു.
















