മനുഷ്യരായ നമുക്കുമാത്രമല്ല അപകടം പറ്റുന്നത്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് പറ്റിയ അമളി ശ്രീമദ് ഭാഗവതത്തില്‍ കാണാം.
”പ്രജാപതിഃ സ്വാം ദുഹിതരം
ദൃഷ്ട്വാ തദ്രൂപധര്‍ഷിതഃ
രോഹിദ്ഭൂതാം സോന്വധാവീത്
ഋക്ഷരൂപീ ഹതരൂപഃ
(താന്‍സൃഷ്ടിച്ച സരസ്വതീദേവി ബ്രഹ്മാവിന് തന്റെ മകളാണ്. ദേവിയുടെ സൗന്ദര്യം കണ്ടപ്പോള്‍ മകളോട് ഉണ്ടാവേണ്ട വാത്സല്യമല്ല കാമുകിയോടുതോന്നേണ്ടുന്ന ഭാവം(സംഗം) ആണ് ഉണ്ടായത.് ദേവി അതറിഞ്ഞ് സ്വയം മാന്‍പേടയുടെ രൂപം ധരിച്ച് വേഗത്തില്‍ ഓടി പിന്നാലെ ബ്രഹ്മാവും. ആണ്‍ മാനിന്റെ ആകൃതിയെടുത്ത് വേഗത്തില്‍ ഓടി സനകാദികളായ യോഗികളും മറ്റുപ്രജാപതിമാരായ തന്റെ ആണ്‍മക്കളും കണ്ടുകൊണ്ട്‌നില്‍ക്കുകയാണെന്ന ബോധമേഇല്ലായിരുന്നു.
(ബുദ്ധിനാശഃ) ആത്മനാശമാകുന്ന പടുകുഴിയിലേയ്‌ക്ക് വീഴാന്‍ തുടങ്ങി; കാലുകള്‍ കുഴിയിലേക്കു താഴ്ന്നപ്പോള്‍ കൈകള്‍ക്ക് ഒരു പിടിവള്ളികിട്ടി- സനകാദികളുടേയും പ്രജാപതിമാരുടേയും പരിഹാസ്യ വാക്യങ്ങളും ചിരിയും. അതുകൊണ്ടുകരകയറി; വീണില്ല.
















