പുല്‍പ്പള്ളി : കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കബനിഗിരി കുഴിപ്പള്ളില്‍ സണ്ണി, മോന്‍സി മുതലായവരുടെ കൃഷിഭൂമിയില്‍ നടത്തുന്ന കരിങ്കല്‍ കോറി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതിനുശേഷം പ്രദേശവാസികള്‍ക്ക് ഈ പ്രദേശത്ത് താമസിക്കുവാന്‍ നിര്വാഹമില്ലാതെയായിരിക്കുകയാണ്.ബ്രേക്കര്‍ ഉപയോഗിച്ച് പാറ ഇടിക്കുകയും രാവും പകലും ഇല്ലാതെ വന്‍ സ്പോടനത്തോടുകൂടി കോറി പ്രവര്‍ത്തിക്കുമ്പോള്‍ വീടുകളില്‍ കിടന്നുറങ്ങുവാന്‍ പോലും സാധിക്കുന്നില്ല.പകല്‍ സമയത്ത് കൃഷിയിടങ്ങളില്‍ ഇറങ്ങി പണിയെടുക്കുവാന്‍ സാധിക്കുന്നില്ല.
സ്ഫോടനം നടത്തിയതിനുശേഷം മൂന്ന്, നാല് മണിക്കൂറുകള്അന്തരീക്ഷത്തില് കറുത്ത പൊടിപടലങ്ങള്‍ നിറഞ്ഞുനിന്ന് അലര്‍ജി, ആസ്മ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുണ്ട്.ഇളം തലമുറയെ ഇത് കാര്യമായി ബാധിക്കുന്നുണ്ട്.നിരവധി വീടുകള്‍ വിണ്ട്കീറി നിലം പതിക്കാറായിട്ടുണ്ട്.
ഈകോറിയുടെ പ്രവര്‍ത്തനം മുന്‍പോട്ടു പോയാല്‍ ഈ പ്രദേശത്തിന്റെ നാശമാണ് ഇവിടെ ഉണ്ടാവുക.വരള്‍ച്ച കൊടുംമ്പിരി കൊണ്ടിരിക്കുന്ന ഈപ്രദേശത്ത് ഭൂകമ്പം പോലുള്ള സ്ഫോടനം മൂലം ആയിക്കൊണ്ടിരിക്കുകയാണ് എന്ന് പരിസരവാസികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: