ആലപ്പുഴ: പറവൂര്‍ പബ്ലിക് ലൈബ്രറി – പൂന്തുരം റോഡ് ഒരു വര്‍ഷക്കാലമായി പണി പൂര്‍ത്തീകരിക്കാതെ കിടക്കുന്നതിലും പലതവണ പൂര്‍ത്തീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും പൂര്‍ത്തീകരിക്കാത്തതിലും പ്രതിഷേധിച്ച് ജി.സുധാകരന്‍ പിഡബ്ല്യൂഡി എക്‌സിക്ക്യൂട്ടിവ് എഞ്ചിനിയറെ ഉപരോധിച്ചു. ഇതുസംബന്ധിച്ച് കരാറുകാരനെതിരെ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. കരാറുകാരനുമായി നടത്തിയ ചര്‍ച്ചയില്‍ð പണി കൃത്യസമയത്ത് പൂര്‍ത്തീകരിക്കുവാന്‍ കാലതാമസം നേരിടുമെന്ന് ബോധ്യപ്പെട്ടതിനാല്‍ കരാര്‍ മാറ്റി ഫറൂക്ക് കണ്‍സ്ട്രക്ഷനെ കൊണ്ട് നടത്തിക്കുവാനും നാളെമുതല്‍ðതന്നെ പണി ആരംഭിക്കുവാനും എക്‌സിക്ക്യൂട്ടിവ് എഞ്ചിനിയറുടെ സാന്നിധ്യത്തില്‍ð തീരുമാനമായതായും എംഎല്‍എ അറിയിച്ചു.
















