തൃപ്രയാര്‍ ശ്രീരാമ ആത്മീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്പൂര്‍ണ്ണ നാരായണീയ പാരായണം.
ഒഴിവു സമയങ്ങള്‍ ആദ്ധ്യാത്മിക പ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയാണ് ഒരൂ കൂട്ടം വിട്ടമ്മമാര്‍. തൃപ്രയാര്‍ ശ്രീരാമ ആത്മീയ സമിതിയുടെ നേതൃത്വത്തിലാണ് വാല്മീകി രാമായണവും, നാരായണീയവുമെല്ലാം സ്വായത്തമാക്കി ക്ഷേത്രങ്ങളിലും മറ്റും പാരായണം നടത്തുന്നത്. അമരാവതി ദിവാകരന്റെ ശിക്ഷണത്തില്‍ റിട്ട.അദ്ധ്യാപിക തുളസി, മണപ്പുറത്തിന്റെ മഹാനായ കവി കുഞ്ഞുണ്ണി മാസ്റ്ററുടെ മരുമകള്‍ ഉഷ കേശവരാജ്, ഉമ സതീശ് ചന്ദ്രന്, ടി.ശോഭ, തപതി ഹരിദാസ്, ബിന്ദു രാജന്, ലത രാജു, ബേബി വേളേക്കാട്ട് തുടങ്ങി മുപ്പത്തഞ്ചോളം വനിതകളാണ് ആദ്ധ്യാത്മിക രംഗത്തെ സാധനക്ക് മാതൃകയായിരിക്കുന്നു. ഇതിനൊടകം നാരായണീയം മനഃപാഠമാക്കിയ ഇവര്‍ തൃശൂര്‍ ജില്ലയിലെ നിരവധി ക്ഷേത്രങ്ങളില്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണം നടത്തിക്കഴിഞ്ഞു.
രാവിലെ എട്ട് മുതല്‍ വൈകിട്ട് നാലര വരെയാണ് പാരായണം. 2014 ജൂണ്‍ ഏഴിന് രാമായണം ക്ലാസ് ആരംഭിച്ചാണ് തുടക്കം. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലാണ് ആദ്യമായി രാമായണവും നാരായണീയവും വായിച്ചു തുടങ്ങിയത്.
ഇപ്പോള്‍ രണ്ട് ബാച്ചുകളുണ്ട്. രാമായണവും നായാരയണീയവും. തിങ്കള്‍,ബുധന്‍, ശനി ദിവസങ്ങളിലായാണ് ക്ലാസ്സ്. ഈ ദിവസങ്ങളില്‍ ഉച്ചയുറക്കമുപേക്ഷിച്ച്, ടിവി സീരിയലുകളോ കണ്ട് സമയം കളയാതെ കൃത്യ സമയത്ത് തന്നെ ഇവര്‍ എത്തിച്ചേരും. തൃപ്രയാര്‍ ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിലുള്ള വിവേകാനന്ദ മന്ദിരത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഒരോ വര്‍ഷം ചെല്ലുന്തോറും ഇതില്‍ കൂടുതല്‍ പേര് പങ്കാളികളാവുകയാണ്.
തുടക്കത്തില്‍ ഇരുപത് പേരാണ് ഉണ്ടായിരുന്നത്. എല്ലാ ആഴ്ച്ചയിലും വൈകിട്ട് വാല്മീകി രാമായണത്തിലെ സുന്ദരകാണ്ഡവും പരായണം നടത്തുന്നുണ്ട്. ആദ്ധ്യാത്മിക രംഗത്തേക്ക് കുടുതല്‍ വനിതകളെ കൊണ്ടുവന്ന് നമ്മുടെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുകയാണ് സമിതി ഇതിലുടെ ലക്ഷ്യമിടുന്നത്.
വീട്ടിലെ ജോലിയെല്ലാം തീര്‍ത്തശേഷം ലഭിക്കുന്ന ഒഴിവു സമയങ്ങള്‍ പുണ്യ പ്രവര്‍ത്തനത്തിലേക്ക് സമര്‍പ്പിക്കുന്ന ഇവരുടെ നാരായണീയ പാരായണം ക്ഷേത്രങ്ങളില്‍ നടത്തുന്നതിനുള്ള ആവശ്യവുമായി നിരവധി ക്ഷേത്രസമിതികളാണ് എത്തുന്നത്. രാമായണ മാസത്തില്‍ മുഴുവന്‍ ദിവസവും ഭക്തിസാന്ദ്രമായ വാല്മീകി രാമായണത്തിന്റെ ശീലുകളില്‍ മുഴുകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: