മങ്കട: ദിവസങ്ങളായി മങ്കട താലൂക്ക് ആശുപത്രിയില്‍ ശുദ്ധജലമില്ല. അധികൃതരോട് പരാതിപ്പെട്ടിട്ടും രക്ഷയില്ല. ഇത് കാരണം രോഗികളും കൂട്ടിരിപ്പുകാരും ദുരിതം അനുഭവിക്കുകയാണ്. കുടിവെള്ളത്തിന് കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതിനാകട്ടേ 20 രൂപയും നല്‍കണം. കഠിനമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ ദിവസവും മൂന്നും നാലും ബോട്ടില്‍ കുപ്പിവെള്ളം വാങ്ങേണ്ടി വരുന്നു. അതേസമയം കാര്യമായ മരുന്നുകളും ഇവിടെ ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഡോക്ടറുടെ കുറിപ്പടി വാങ്ങി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ പോകേണ്ട ഗതികേടിലാണ് രോഗികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: