തിരൂര്‍: പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ ബീച്ചിന് സമീപം നാടന്‍ ബോംബ് കണ്ടെത്തി. റോഡിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.
വഴിയാത്രക്കാരായ ആളുകളാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ തിരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മലപ്പുറത്ത് നിന്ന് ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ശക്തമായ സുരക്ഷ ഒരുക്കിയതിന് ശേഷം ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു. കൂടുതല്‍ ബോംബ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നു. ഇവിടെ വെച്ച് നിര്‍മ്മിച്ച ബോംബ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടയില്‍ വീണുപോയതാകാം ഇപ്പോള്‍ കണ്ടെത്തിയ ബോംബെന്നും വിപുലമായ അന്വേഷണം ആരംഭിക്കുമെന്നും പോലീസ് പറഞ്ഞു.
ഏതാനും മാസങ്ങളായി പ്രദേശത്ത് സിപിഎം അക്രമം അഴിച്ചുവിടുകയാണ്. ബോംബിന്റെ പിന്നിലും സിപിഎമ്മാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബീച്ചിന് സമീപം ടെന്റ് കെട്ടി സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബോംബ് നിര്‍മ്മാണമെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: