കോഴിക്കോട്: കുട്ടികളെ ദത്തെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശമനുസരിച്ച് സോഷ്യല്‍ വര്‍ക്കര്‍മാരുടെ ജില്ലാതല പട്ടിക തയ്യാറാക്കുന്നു. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും 40 വയസ്സ് തികയാത്തവരും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവരുമായിരിക്കണം. കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഹിന്ദി, കന്നഡ, തമിഴ് ഭാഷകള്‍ അറിയാവുന്നവര്‍ക്കും മുന്‍ഗണന. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാസവേതനം 14000 രൂപ.
താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 15നു മുമ്പ് ജില്ലാ ചേല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ഇയ്യപ്പാടി റോഡ്, ഇഖ്‌റ ഹോസ്പിറ്റലിനു സമീപം, മലാപ്പറമ്പ് പി.ഒ, 673009 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2378920.
















