കല്‍പ്പറ്റ: മീനങ്ങാടി പോളിടെക്നിക് കോളജ് അധ്യാപകരുടെ സന്മനസില് പരപ്പന്‍പാറ കാട്ടുനായ്ക്ക കോളനിയില്‍ സൗരോര്‍ജ വെളിച്ചമെത്തി. മൂപ്പൈനാട് പഞ്ചായത്ത് അതിര്‍ത്തിയില്‍ വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസി കാട്ടുനായ്ക്ക കുടുംബത്തില്‍പ്പെട്ട എട്ടു വീടുകളിലാണ് സൗരോര്‍ജ്ജ പാനലുകളെത്തിച്ചത്. പോളി അധ്യാപകര്‍ പാനലുകള്‍ വെച്ചുപിടിപ്പിക്കുകയും വയറിങ് നടത്തുകയും ചെയ്തു. മൂപ്പൈനാട് പഞ്ചായത്തിന്റെ സാമ്പത്തിക സഹായവും വനംവകുപ്പിന്റെ മേല്‍നോട്ടവും ഉണ്ടായിരുന്നു. ചെലവു കുറഞ്ഞ സോളാര്‍ പദ്ധതികളുടെ പ്രചരണത്തിന്റെ ഭാഗമായാണ് പോളി അധ്യാപകര്‍ പദ്ധതി ആവിഷ്കരിച്ചത്.
പോളിടെക്നിക്കിലെ അധ്യാപകനായ കെ.കെ. സദാശിവന് നേതൃത്വം നല്കി. ടി.പി. പ്രേംദാസ്, ടി. ബബിലേഷ്, സി.കെ. ഫൈസല്‍, എം. വൈശാഖ്, കെ.എസ്. സുധേഷ്, സി. മുബഷീര്‍, കെ.ആര്. സുരേഷ് കുമാര്‍, സി.സി. അനൂപ്, സന്തോഷ് ലാല്‍, ജോസഫ് നിക്സണ്, ദിനേഷ്, പി.കെ. ജയന് എന്നിവരുടെ സഹായവും ഉണ്ടായിരുന്നു. സണ്‍റൈസ് വാലിയില്‍ നിന്നും മൂന്നു കിലോ മീറ്ററോളം ഉള്ളില്‍ സ്ഥിതി ചെയ്യുന്ന കോളനിയാണ് പരപ്പന്‍പാറ. കുത്തനെയുള്ള ഇറക്കം ഇറങ്ങി കോളനിയില്‍ എത്താന്‍ രണ്ടുമണിക്കൂര്‍ സമയം വേണം.
തിരികെ എത്താന്‍ മൂന്നുമുതല്‍ മൂന്നര മണിക്കൂര്‍ സമയവും. ചെങ്കുത്തായ പാറയിടുക്കുകള്‍ക്കിടയിലൂടെ ഇറങ്ങുമ്പോള്‍ അപകട സാധ്യത വളരെ കൂടുതലാണ്. 36 അംഗങ്ങള്‍ താമസിക്കുന്ന ഈ കോളനി തികച്ചും ഒറ്റപ്പെട്ടാണ് കിടക്കുന്നത്.
തേന്‍ സംഭരണമാണ് ഇവരുടെ പ്രധാനവരുമാന മാര്‍ഗം. വടുവന്‍ചാലിലെ റേഷന്കടയെയാണ് ഇവര്‍ ആശ്രയിക്കുന്നത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കോളനി വാസികള്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: