കല്‍പ്പറ്റ: കേരളത്തില്‍ വാഗ്ദാനങ്ങള്‍ നല്കുന്നതിനപ്പുറം അതു നടപ്പിലാക്കുന്നതില്‍ യാതൊരുവിധ ശുഷ്കാന്തിയും ഇടതു വലതു മുന്നണികള്‍ കാണിക്കുന്നില്ലെന്ന് ഭാരതീയ ജനത പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപിയുടെ പ്രകടന പത്രിക ജനങ്ങള്‍ തയ്യാറാക്കുന്നു എന്ന പരിപാടിയുടെ ഭാഗമായി ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് വഴി വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദേഹം. വയനാട്ടിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്കും കഷ്ടപാടുകളും മനസ്സിലാക്കികൊണ്ട് ജില്ലയിലെ ആരോഗ്യ ചികിത്സരംഗത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത് ജനങ്ങളുടെ ആഗ്രഹവും അവകാശവുമാണ് അത് എന്‍ഡിഎ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ യാഥാര്‍ത്യമാക്കുമെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്തെ140 നിയമസഭ മണ്ഡലങ്ങളിലും പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങല്‍ ശേഖരിച്ചുവരികയാണ്. 14 ജില്ലാ ആസ്ഥാനങ്ങളിലും വീഡിയോ കോണ്‍ഫറന്‍സ് വഴി ജനങ്ങളുമായി സംസ്ഥാന അദ്ധ്യക്ഷന്‍ സംവദിച്ചു. വില്‍ഫ്രഡ് ജോസ് വിഷയം അവധരിപ്പിച്ചു. ജില്ലാ അസ്ഥാനമായ കല്‍പ്പറ്റയില്‍ നടന്ന ചടങ്ങ് ജില്ല സെക്രട്ടറി പി.ജി. ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ ഹരിത സേന ജില്ല കോര്‍ഡിനേറ്റര്‍ സുധാകരന് സ്വാമി, ആദിവാസി ക്ഷേമ പ്രവര്ത്തകന് കെ.കെ. വാസു, അഡ്വ. സുരേഷ് ബാബു, പള്ളിയറ രാമന്, ടി.എം. സുബീഷ് തുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു. മണ്ഡലം പ്രസിഡന്റ് പി. ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ കെ. സദാനന്ദന്, ടി.എ. മാനു, വി. നാരായണന്, പള്ളിയറ മുകുന്ദന്, ആരോട രാമചന്ദ്രന്, പി.വി. ന്യൂട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: