വെള്ളമുണ്ട: സ്ഥലത്തില്ലാത്ത ആളുകളുടെ പേരില്‍ വായ്പ നല്കിയ സംഭവത്തില്‍ ബാങ്ക് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. മാനന്തവാടി സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ പ്രജേഷ് നടത്തിയ അന്വേഷണത്തില്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നും വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാങ്ക് ഭരണസമിതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന ഭരണസമിതിയാണ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: