തുറവൂര്‍: വിഷുവിന് വിഷരഹിതപച്ചക്കറി എന്ന സന്ദേശവുമായി വനിതകള്‍ പച്ചക്കറിക്കൃഷിയിലേക്ക.് കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ വീട്ടമ്മമാരാണ് ജൈവക്കൃഷിയിലൂടെ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ച് മാതൃകയാകുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍ എന്നിവയ്‌ക്ക് പുറമെ വ്യക്തികളും വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. വീട്ടു മുറ്റത്തും മട്ടുപ്പാവിലുമാണ് വനിതകള്‍ കൃഷി നടത്തുന്നത്. മേഖലയില്‍ നിരവധി സ്വാശ്രയ സംഘങ്ങളാണ് മത്സരിച്ച് കൃഷി ചെയ്യുന്നത്. ജൈവകൃഷിയുടെ പ്രോല്‍സാഹനത്തിനായി കൃഷിഭവനില്‍ നിന്ന് സൗജന്യമായി വിത്തും വളവും നല്‍കുന്നുണ്ട്. ഇതിനു പുറമെ പച്ചക്കറി കൃഷി നടത്തുന്ന സ്വാശ്രയ സംഘങ്ങള്‍ക്ക് വിവിധ ബാങ്കുകള്‍ വായ്‌പയും നല്‍കുന്നുണ്ട്. വനിത കൂട്ടായ്‌മ കളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിറ്റഴിക്കാന്‍ ദേശീയപാതയോരത്തും ഇടറോഡുകളുടെ വശങ്ങളിലും വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
















