ആലപ്പുഴ: ആലപ്പുഴ വൈഎംസിഎ ബാസ്‌കറ്റ് ബോള്‍-ടേബിള്‍ ടെന്നീസ് അക്കാദമിയുടെ അവധിക്കാല കോച്ചിങ് ക്യാമ്പ് ഏപ്രില്‍ നാലുമുതല്‍ മേയ് 23 വരെ ആലപ്പുഴ വൈഎംസിഎയില്‍ നടക്കും. വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, കരിയര്‍ ഡെവലപ്‌മെന്റ് എന്നിവയ്‌ക്കു പരിശീലനവും നല്‍കും. ഏഴിനും 15നും ഇടയ്‌ക്കു പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുന്‍ഗണന നല്‍കും.
താല്പര്യമുള്ളവര്‍ വൈഎംസിഎയില്‍ പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി ജോണ്‍ ജോര്‍ജ് അറിയിച്ചു. ഫോണ്‍: 9400835486, 0477 2262313
















