ബത്തേരി : ജില്ലയിലെ സ്വ കാര്യ ബസ്സുകളുടെ റൂട്ടും സ മയവും നിശ്ചയിക്കുന്നതിന് വിളിച്ചുചേര്ക്കുന്നയോഗങ്ങളില് അര്‍ഹരല്ലാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കുകയും ബസ്സുടമസ്ഥ സംഘങ്ങളില്‍ പെടാത്ത ഉടമകളില്‍നിന്നും വന്‍തുക കോഴ വാങ്ങി ബസ്സുകളുടെ റൂട്ട് നിശ്ചയിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന ആര്‍ടിഒയുടെ പേരി ല്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയില്‍ നി ന്ന് സ്ഥലം മാറിപോയ ഉദ്യോ ഗസ്ഥന് ഇത്തരം യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കുന്നതിന്റെ പിന്നി ല്‍ റൂട്ട് നിര്‍ണ്ണയത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ കച്ചവടം നടത്തുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു.
താളൂര്‍ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ പത്തനംതിട്ട റാന്നി ഡിപ്പോയിലെ ഇന്‍സ്പെക്ടറാണെന്നും നാനൂറ് കിലമീറ്ററിലേറെ യാത്രചെയ്ത് വയനാട്ടിലെ ബസ്സുകളുടെ റൂട്ടും സമയവും നിശ്ചയിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ഇയാള്‍ കൃത്യമായി എത്തുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നും ഇവര്‍ പറഞ്ഞു. സ്വകാര്യ ബസ്സുടമകളെ മാനസികമായി പീഡിപ്പിച്ചും കോഴ വാങ്ങിയും നടത്തുന്ന സമാന്തര ഭരണത്തിനെതിരെ നടപടിയുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ജി ല്ലാജനറല്സെക്രട്ടറി പി.പി.സജി, ഷനൂപ് മുഹമ്മദ്, മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: