കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട വൈത്തിരി അഡീഷനല്‍ തഹസില്‍ദാര്‍ കെ.ചാമിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഫ്ളൈയിംഗ് സ്ക്വാഡ് ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. സ്ക്വാഡില്‍ വൈത്തിരി പോലീസ് സ്റ്റേഷന് എസ്.ഐ ഉമ്മര്‍കോയ, എ.എസ്.ഐ സലിം, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ ഗിരീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മോഹനന്, അസ്ലം, യൂസഫ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: