ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന എന്റെ കേരളം പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ആലപ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രശ്‌നങ്ങളാണ് ഇന്നലെ ചര്‍ച്ച നടത്തിയത്. ബിജെപി ജില്ലാപ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണപിള്ള കോ- ഓര്‍ഡിനേറ്ററായി. സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരുടെ ചോദ്യങ്ങള്‍ക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉത്തരം നല്‍കി. ഗുണകരമായ നിര്‍ദ്ദേശങ്ങള്‍ ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. ടൂറിസവുമായി ബന്ധപ്പെട്ട് ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പ്രൊഫ. എന്‍. ശ്രീകുമാറും കയര്‍മേഖലയുടെ പ്രശ്‌നങ്ങള്‍ നഗരസഭാ കൗണ്‍സിലര്‍ പാര്‍വ്വതി സംഗീതും ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ അനീഷ് ഡാനിയേലും നഗരത്തിലെ ഗതാഗതസൗകര്യങ്ങള്‍, മറ്റ് അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് സി.വി. ഉണ്ണികൃഷ്ണനും ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
കേരളത്തിലെ ടൂറിസ്റ്റ് ഹബ്ബായി ആലപ്പുഴയെ മാറ്റുക, ടൂറിസത്തെ ഹര്‍ത്താലുകളില്‍ നിന്നും പണിമുടക്കുകളില്‍ നിന്നും ഒഴിവാക്കുക, തോട്ടപ്പള്ളി മുതല്‍ മുഹമ്മ വരെയുള്ള ജലപാതയോരങ്ങളില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുക, മണ്ഡലത്തില്‍ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ളകര്‍മ്മപദ്ധതി നടപ്പാക്കുക, മാലിന്യം നിറഞ്ഞ കനാലുകളും കാനകളും ശുദ്ധീകരിച്ച് ജലജന്യ രോഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു.
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും കീടനാശിനി ഉപയോഗിച്ചുള്ള കൃഷി സമ്പ്രദായം പൂര്‍ണമായും ഒഴിവാക്കുന്ന നടപടികളും സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പ്രകടന പത്രികയാവും ബിജെപി പുറത്തിറക്കുകയെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍, എന്റെ കേരളം പദ്ധതി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സി.എ. പുരുഷോത്തമന്‍, നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍, ആര്‍. ഉണ്ണികൃഷ്ണന്‍, ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. രണ്‍ജിത് ശ്രീനിവാസ്തുടങ്ങിയവര്‍ പങ്കെടുത്തു.
















