ചേര്‍ത്തല: കെഎസ്ആര്‍ടിസിയുടെ റീച്ചോണ്‍ ഫാസ്റ്റ് ബസ് കൊറിയര്‍ സര്‍വീസിന് ഇന്ന് ചേര്‍ത്തലയി്ല്‍ തുടക്കമാകും. ട്രാക്കോണ്‍ കൊറിയറിന്റെ സഹകരണത്തോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വേഗതയേറിയ കൊറിയര്‍ സര്‍വീസിന്റെ നാല്‍പ്പത്തിമൂന്നാമത്തെ ഓഫീസാണ് ഡിപ്പോയില്‍ തുടങ്ങുന്നത്.
നിലവില്‍ കെഎസ്ആര്‍ടിസി ബസുകളിലെ കൊറിയര്‍ ബോക്‌സുകള്‍ പ്രയോജനപ്പെടുത്തിയാണ് സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. അയല്‍ ജില്ലകളിലേക്കുള്ള കൊറിയറുകള്‍ അന്നന്നുതന്നെ എത്തിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. പ്രതിദിനം പതിനായിരത്തില്‍പരം ഷിപ്പ്‌മെന്റുകള്‍ കൈകാര്യം ചെയ്യുന്ന സര്‍വീസിനെ സമീപഭാവിയില്‍ ഒരുലക്ഷം ഷിപ്പ്‌മെന്റുകളാക്കി മാറ്റുകയാണ് ലക്ഷ്യം.
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന അയല്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും പദ്ധതിയുടെ സേവനം ലഭിക്കും. വോള്‍വോ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഭാരമേറിയ പാഴ്‌സലുകള്‍ അയക്കുവാന്‍ കഴിയും. രാവിലെ 10ന് കൊറിയര്‍ സര്‍വീസിന്റെ ഉദ്ഘാടനം എടിഓ സി.ടി. സലിം നിര്‍വഹിക്കും. സീനിയര്‍ സൂപ്രണ്ട് എ.എസ്. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഡിപ്പോ എന്‍ജിനീയര്‍ കെ.എസ്. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും.
















