പുല്‍പ്പള്ളി : പുല്‍പ്പള്ളി മേഖലയില്‍ ജലനിധിയുടെ പേരില്‍ നടത്തുന്ന കൊള്ള അനുവദിക്കാനാവില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാട് മുഴുവനുമുള്ള റോഡുകള്‍ കുത്തിപൊളിക്കുകയും പത്തും, അന്‍പതും വാട്ടര്‍ കണക്ഷനുകള്‍ക്കായി നിലവാരമില്ലാത്ത മുക്കാലിഞ്ചും ഒരിഞ്ചും പൈപ്പുകളിട്ട് ജനങ്ങളെയും, ഗതാഗത സഞ്ചാരത്തെയുമെല്ലാം താറുമാറാക്കുന്ന ഈ പദ്ധതി ജനങ്ങളുടെ പണത്തെ അപഹരിക്കുകയും ജനങ്ങള്‍ക്ക് കുടിവെള്ളം ഇല്ലാത്താക്കുകയും ചെയ്യും.
. നിലവില്‍ പുല്‍പ്പള്ളി ടൗണില്‍ വാട്ടര്‍ അഥോറിറ്റിയുടെ വകയായി ലഭിക്കുന്ന വെള്ളം കര്യക്ഷമമായി നിലനിര്‍ത്തിയാല്‍ മതിയാകുമെന്നിരിക്കെയാണ് റോഡുകള്‍ വീണ്ടും കുത്തിപൊളിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളടക്കം തിരിച്ചറിയണമെന്നും ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ശരിയായ മാനദണ്ഡങ്ങളോടുകൂടിയ പ്രവര്‍ത്തികള്‍ ആവിഷ്ക്കരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് വിജയന് കുടിലില്‍, സെക്രട്ടറി സി.പി. ജോയിക്കുട്ടി, മത്തായി ആതിര, ഇ.ടി. ബാബു പ്രണവം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: