കല്‍പ്പറ്റ : വയനാട് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി കല്പറ്റ ട്രാഫിക് ജംഗ്ഷനു സമീപം സംഘടിപ്പിക്കുന്ന പുഷ്പ-ഫല-സസ്യ പ്രദര്‍ശനനഗരിയില്‍ ഏപ്രില്‍ മൂന്നിന് രാവിലെ പത്ത് മുതല്‍ സന്ദര്‍ശകരെ അനുവദിക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഇസ്മയില്‍ തൈവളപ്പില്‍ അറിയിച്ചു. ഈ മാസം 17 വരെ നീളുന്ന പുഷ്പോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു. ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് നാല്‍പ്പതും കുട്ടികള്‍ക്ക് ഇരുപതും രൂപയാണ് ടിക്കറ്റ് നിരക്ക്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പുതുമ നിറഞ്ഞതാണ് ഇത്തവണത്തെ പുഷ്പോത്സവമെന്ന് സൊസൈറ്റി പ്രസിഡന്റ് കെ.സദാനന്ദന് പറഞ്ഞു. കുട്ടികളുടെ താത്പര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് വിനോദ-വിജ്ഞാന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
പീകോക് ഗാര്ഡന്, ഡൂം ഗാര്‍ഡനുകള്‍, അറേബ്യന്‍ ഗാര്ഡന്, കുട്ടികളുടെ ഉദ്യാനം, കൃത്രിമ പൂക്കളുടെ ശേഖരം , മ്യൂസിക്കല്‍ ഫൗണ്ടന്, ആര്‍ട് ഗാലറി, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയവ പുഷ്പോത്സവ നഗരിയിലുണ്ട്. 4000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് നഗരിയിലെ ഫൂഡ് കോര്‍ട്ട്.
ബംഗളൂരുവിലെ ഡി. ജെ.എന്റര്ടൈന്മെന്റ്സാണ് അമ്യൂസ്മെന്റ് പാര്‍ക്ക് സജ്ജീകരിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള മത്സരങ്ങളും പുഷ്പോത്സവത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: