Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നൃത്യധാമത്തിലെ രേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 07:26 pm IST
in Lifestyle

മൂന്നര വയസ്സുള്ളപ്പോള്‍ നൃത്തത്തിന്റെ ലോകത്തെത്തിയതാണ് ഡോ. രേഖ രാജു. അമ്മയുടെ വിരലില്‍ തൂങ്ങി പദ്മിനി രാമചന്ദ്രന്റെ കീഴില്‍ നൃത്തം പഠിക്കാനെത്തുമ്പോള്‍ ആ കുഞ്ഞുമനസ്സ് നിറയെ നൃത്തത്തോടുള്ള ഇഷ്ടമായിരുന്നു. എന്നാല്‍ അവള്‍ കൊച്ചുകുട്ടിയല്ലേ എന്നുകരുതി മുതിര്‍ന്ന കുട്ടികളെ പഠിപ്പിക്കുന്നത് നോക്കിയിരിക്കാനായിരുന്നു അവളോട് പറഞ്ഞത്. എന്നാല്‍ അതുനോക്കി ക്ഷമയോടിരിക്കാനൊന്നും കുഞ്ഞു രേഖ തയ്യാറായിരുന്നില്ല.

തന്നേയും നൃത്തം പഠിപ്പിച്ചുതുടങ്ങണമെന്ന ശാഠ്യവുമായി ടീച്ചറിന്റെ പിന്നാലെ കൂടി. ആ നിര്‍ബന്ധത്തില്‍ നിന്നും രക്ഷപെടുന്നതിനായി ടീച്ചര്‍ അവളെ നമസ്‌കാരം പഠിപ്പിച്ചു. വീട്ടിലെത്തി പരിശീലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. അവിടെ തുടങ്ങുകയായിരുന്നു രേഖയുടെ നൃത്തപഠനം. നാലരവയസിലായിരുന്നു ആദ്യമായി വേദിയിലെത്തിയത് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഭരതനാട്യമാണ് അന്ന് ആ വേദിയില്‍ രേഖ അവതരിപ്പിത്.

കല്‍പ്പാത്തിയിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബാംഗങ്ങളായ ജയലക്ഷ്മി രാഘവന്റേയും രാജുവിന്റേയും ഏകമകളാണ് രേഖ. അമ്മയ്‌ക്ക് സംഗീതത്തില്‍ വാസനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രേഖയ്‌ക്കും ഇഷ്ടം സംഗീതം പഠിക്കുന്നതിനായി. പിന്നീട് ആ ഇഷ്ടം നൃത്തത്തിന് വഴിമാറുകയായിരുന്നു. കല്‍പ്പാത്തിയില്‍ നിന്നും പിന്നീട് ബംഗളൂരിലേക്ക് പറിച്ചുനടപ്പെട്ടപ്പോഴും നൃത്തം ഉപേക്ഷിച്ചില്ല. ഭരതനാട്യത്തില്‍ നിന്നും മോഹിനിയാട്ടത്തിനോട് പ്രിയം കൂടിയപ്പോള്‍ പ്രൊഫ. എ.ജനാര്‍ദ്ദനന്റെ മേല്‍നോട്ടത്തില്‍ മോഹിനിയാട്ടത്തില്‍ ഗവേഷണവും പൂര്‍ത്തിയാക്കി. കലാമണ്ഡലം ഉഷാ നാഥനും ഗോപികാ വര്‍മയുമാണ് മോഹിനിയാട്ടത്തിലെ ഗുരുക്കന്മാര്‍.

ഒട്ടനവധി വേദികളില്‍ നൃത്തമാടിയ രേഖ ബംഗളൂരുവില്‍ സ്വന്തമായി നൃത്യധാമ ടെമ്പിള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് എന്ന നൃത്ത വിദ്യാലയവും നടത്തുന്നു. പാവപ്പെട്ടവരെന്നോ പണക്കാരനെന്നോ എന്ന ഭേദമില്ലാതെ ഇവിടെ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, നൃത്തത്തോട് ആഭിമുഖ്യമുള്ള കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയും ചെയ്യുന്നു. സാമൂഹ്യസേവനത്തിനുള്ള അവസരമായാണ് ഇതിനെ അവര്‍ കാണുന്നത്. തുടക്കം ഭരതനാട്യത്തിലായിരുന്നുവെങ്കിലും മോഹിനിയാട്ടത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതൊരു നര്‍ത്തകിയേയും പോലെ ഇവിടെയും പരീക്ഷണങ്ങള്‍ നടത്താറുണ്ട് രേഖ, പക്ഷേ അത് അതിന്റെ പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ടാണെന്ന് മാത്രം.

നൃത്യധാമയില്‍ ഭരതനാട്യം, മോഹിനിയാട്ടം, കര്‍ണാടക സംഗീതം, മൃദംഗം മുതലായവയാണ് പഠിപ്പിക്കുന്നത്. ഡാന്‍സില്‍ മാത്രം 350 ഓളം പേര്‍ ഇവിടെ പരിശീലനം നേടിയിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പാണ് ഈ സ്ഥാപനത്തിന്റെ ഉദയം. യുഎസ്, യുകെ എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലയില്‍ നിന്നുള്ളവരും ഇവിടെ വിദ്യാര്‍ത്ഥികളായുണ്ട്. വീട്ടമ്മമാര്‍ക്കും ഇവിടെ ക്ലാസെടുക്കുന്നുണ്ട്. നൃത്തത്തോടൊപ്പം സാമുഹിക സേവനത്തിന്റെ പാതയിലും രേഖയുണ്ട്. ക്രിസ്റ്റല്‍ ഹൗസ് പോലുള്ള എന്‍ജിഒകള്‍, കുട്ടികള്‍ക്കായുള്ള സെന്റ് തെരേസ ഹോം, ഫ്രീഡം ഫൗണ്ടേഷന്‍ എന്നിവയുമായും ബന്ധപ്പെട്ടും രേഖ പ്രവര്‍ത്തിക്കുന്നു. നൃത്തത്തില്‍ മാത്രമല്ല രേഖ മികവ് തെളിയിച്ചിരിക്കുന്നത്.

അക്കാദമിക് തലത്തില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇവര്‍ നേടിയിട്ടുണ്ട്. എല്ലാമാസവും തന്റെ ഡാന്‍സ് സ്റ്റുഡിയോയില്‍ കള്‍ച്ചറല്‍ ഇവന്റുകളും രേഖ സംഘടിപ്പിക്കാറുണ്ട്. ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍ മോഹിനിയാട്ടത്തിനുവേണ്ടിയുള്ള വിദഗ്ധ സമിതി അംഗം കൂടിയാണ് രേഖ. യുവ കലാ ഭാരതി, നൃത്യ രഞ്ജിനി, നൃത്യ കൗമുദി, യുവകലാ പ്രതിഭ, സ്വര്‍ണമുഖി, നൃത്യവര്‍ഷ ദീപിക തുടങ്ങിയവ രേഖയെ തേടിയെത്തിയ പുരസ്‌കാരങ്ങളില്‍ ചിലതുമാത്രം.

2016 ല്‍ നാഗ്പൂരില്‍ നടന്ന നൃത്തോത്സവത്തില്‍ ഭാരത് നൃത്യ സാമ്രാട്ട് പുരസ്‌കാരത്തിനും അര്‍ഹയായിരുന്നു. ആ വേദിയില്‍ അവതരിപ്പിച്ച മോഹിനിയാട്ടത്തെ അവര്‍ കലാസ്വാദകര്‍ വിസ്മയത്തോടെയാണ് കണ്ടത്. മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് രാജസ്ഥാന്‍, യുപി എന്നിവിടങ്ങളിലായി സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും മോഹിനിയാട്ടത്തിനായി പരിശീലനക്കളരികളും സംഘടിപ്പിച്ചിട്ടുണ്ട്. നൃത്തത്തോടാണ് രേഖയ്‌ക്കിപ്പോള്‍ പ്രണയം കൂടുതലുള്ളത്. അതും മോഹിനിയാട്ടത്തോട്, അതുവിട്ട് വേറൊന്നും രേഖ ചിന്തിക്കുന്നുമില്ല.

-വിവി

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

Kerala

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

Kerala

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)
India

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.