അസത്യം സത്യത്തെ തെളിയിക്കുന്നു. അല്ലെങ്കില്‍ സഹായിക്കുന്നു എന്ന് ഓര്‍ക്കണം. കാരണം, അസത്യം അനര്‍ത്ഥമാണെന്നും സത്യം ശുഭമാണെന്നും തിരിച്ചറിയണമെങ്കില്‍ രണ്ടും ഒരു പോലെ നടന്നു കൊണ്ടിരിക്കണം. അങ്ങനെ നടക്കുമ്പോള്‍ സത്യത്തിന് അസത്യമാകാനും അസത്യത്തിന് സത്യമാകാനും കഴികയില്ല; എളുപ്പമില്ല. എന്നാല്‍ സത്യത്തെക്കൊണ്ടു അസത്യത്തെ നീക്കുവാന്‍ കഴിയും. അസത്യത്തെ കൊണ്ടു സത്യത്തെ നീക്കുവാന്‍ കഴികയില്ല. പിന്നെയോ ഒരുവന്‍ സത്യത്തില്‍ നിന്നു അസത്യത്തിലേക്കു തിരിക്കുന്നുവെങ്കില്‍ അവന്‍ അസത്യത്തില്‍ ജീവിക്കുന്നവന്‍ ആകയാല്‍ അസത്യമായിത്തീരുന്നു. അതിനാല്‍ സത്യവാന്മാര്‍ സത്യത്തെ കരുതിക്കൊള്‍ക. ദു:ഖം ഒഴിയട്ടെ. സുഖം ഭവിക്കട്ടെ.
















