പെരിന്തല്‍മണ്ണ: പോലീസിന് കര്‍ത്തവ്യബോധം കൂടിയപ്പോള്‍ പെട്ടുപോയത് നാട്ടിലെ ന്യൂജനറേഷന് പയ്യന്മാരാണ്. ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടിച്ചാല്‍ പിഴ ഉറപ്പ്. പക്ഷേ, ചെത്ത് ബൈക്കുകളില്‍ തല മറച്ച് യാത്ര ചെയ്യാന്‍ യുവാക്കളും കൂട്ടാക്കുന്നില്ല. വൈകുന്നേരം നാലുമണി മുതല്‍ വാഹന ചെക്കിംഗ് പെരിന്തല്‍മണ്ണയില്‍ പതിവാണ്. ഇതിനായി പോലീസ് തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം ജൂബിലി ജംഗ്ഷനും. പക്ഷേ ജൂബിലി ജംഗ്ഷനില്‍ പോലീസ് ചെക്കിംഗ് പതിവായതോടെ പുതിയ വഴികള്‍ കണ്ടുപിടിച്ചിരിക്കുകയാണ് നാട്ടിലെ യുവാക്കള്‍. പെരിന്തല്‍മണ്ണ ഊട്ടി ബൈപ്പാസ് റോഡില്‍ നിന്ന് ചിരട്ടാമല ഏറാംതോട് വഴി അങ്ങാടിപ്പുറത്ത് എത്തുന്നതാണ് ഈ വഴി.
ജൂബിലി ജംഗ്ഷന് മുതല്‍ അങ്ങാടിപ്പുറം വരെയുള്ള അരകിലോമീറ്റര്‍ ദൂരം താണ്ടേണ്ട സ്ഥാനത്താണ് നാല് കിലോമീറ്ററിലധികം ചുറ്റി പോകുന്നത്. ഇത് കാരണം സമയ നഷ്ടവും ഇന്ധന നഷ്ടവുമാണ് ഫലമെങ്കിലും ഒരു ഹെല്‍മറ്റ് വെക്കാന്‍ പലര്‍ക്കും മനസില്ല എന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: