കുട്ടനാട്: ആര്‍ ബ്ലോക്ക് കായലിലെ പാവപ്പെട്ട 117 കര്‍ഷകരുടെ മിച്ചഭൂമി സിപിഎം നേതൃത്വത്തിലുള്ള കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിയെടുത്ത് റിസോട്ട് മാഫിയകള്‍ക്ക് മറിച്ചുവിറ്റതിലും ഭൂമി തിരികെ നല്‍കാതിരിക്കുന്നതിലും ഇരുമുന്നണികളും കുറ്റക്കാരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പറഞ്ഞു.
ആര്‍ ബ്ലോക്ക് കായലിലെ മിച്ചഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റി നടത്തിയ ധര്‍ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട കര്‍ഷകരുടെ മിച്ചഭൂമി തട്ടിക്കുന്നതിലും വെട്ടിക്കുന്നതിലും ഇടതു വലതു മുന്നണികള്‍ പരസ്പരം മത്സരിക്കുകയാണ്.
ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കുമെന്നുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാതെ പോയത് കോണ്‍ഗ്രസ് നേതാക്കള്‍ റിസോര്‍ട്ട് മാഫിയകളില്‍ നിന്ന് പണം കൈപ്പറ്റിയതുമൂലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഭൂമി തിരിച്ചു നല്‍കുന്നതുവരെ ബിജെപി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും കെ. സോമന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്‍, ഡി. പ്രസന്നകുമാര്‍, ആര്‍. രമേശ്, കെ. ബിജു, എ.എന്‍. ഹരിദാസ്, സന്തോഷ്‌കുമാര്‍, കെ.ആര്‍ മോഹന്‍ദാസ്.
















