മഞ്ചേരി: ക്ഷേത്രങ്ങള്‍ക്ക് നേരെ സിപിഎം നടത്തുന്ന അതിക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ക്ഷേത്രസംരക്ഷണസമിതി ഏറനാട് താലൂക്ക് കമ്മറ്റി കുറ്റപ്പെടുത്തി. ക്ഷേത്രത്തിനെതിരെ നിരന്തരം അക്രമം നടത്തുകയും അതിനോടൊപ്പം ക്ഷേത്രഭരണ സമിതികളില്‍ കയറിപ്പറ്റാന്‍ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സിപിഎം തീരുമാനം വിശ്വാസികളില്‍ നിന്ന് കമ്യൂണിസ്റ്റുകാരെ അകറ്റാന്‍ മാത്രമേ സഹായിക്കൂ. ക്ഷേത്രങ്ങള്‍ അന്ധവിശ്വാസങ്ങളുടെ കേന്ദ്രമാണെന്ന് പറഞ്ഞു നടന്നവര്‍ അതേ ക്ഷേത്രങ്ങളുടെ ഭരണം കയ്യാളാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും യോഗം ചോദിച്ചു. തളി ക്ഷേത്ര സമരകാലത്ത് കേരളഗാന്ധി കെ.കേളപ്പനെതിരെ ആഭാസപരമായ മുദ്രാവാക്യം മുഴക്കിയ കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ വിശ്വാസികളെ പോലെ അഭിനയിക്കുകയാണ്. ഹൈന്ദവരായ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോകാന്‍ തുടങ്ങിയതോടെയാണ് മാറി ചിന്തിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ക്ഷേത്രസംരക്ഷണ സമിതിക്ക് സമാനമായ മറ്റൊരു സംഘടനക്ക് രൂപം നല്‍കാനാണ് സിപിഎമ്മിന്റെ തീരുമാനം. പക്ഷേ കമ്യൂണിസ്റ്റുകാരന്റെ കാപഠ്യം ഭക്തജനങ്ങള്‍ തിരിച്ചറിയുമെന്നും യോഗം വിലയിരുത്തി.
മഞ്ചേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്ന യോഗത്തില്‍ രാജന് നറുകര അദ്ധ്യക്ഷത വഹിച്ചു. പി.പ്രശാന്ത്കുമാര്‍, കെ.ആര്.അനൂപ്, പി.പി.മോഹന്‍കുമാര്‍, കൃഷ്ണപ്രസാദ് തിരുമണിക്കര, ബാബു നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: