കോഴിക്കോട്: ജില്ലാ ഫു ട്ബാള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോര്‍ പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നട ക്കുന്ന ജില്ലാ എ ഡിവിഷന്‍ ലീ ഗ് ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നില വിലെ ചാംപ്യന്‍മാരായ ഫാറൂ ഖ് കോളജ് കല്ലായ് യൂത്ത് സ്‌പോര്‍ട്‌സ് ക്ലബ്ലിനെ എതി രില്ലാത്ത നാല് ഗോളിന് പരാജ യപ്പെടുത്തി സെമിയില്‍ കട ന്നു.
ഗ്രൂപ്പില്‍ അഞ്ച് കളിയും വിജയിച്ചാണ് ഫാറൂഖ് കോളജ് ഗ്രൂപ്പ് ചാംപ്യന്‍മാരായത്. ഫാറൂഖ് കോളജിന് വേണ്ടി 38ാം മിനുട്ടിലും 62ാം മിനുട്ടിലും 69ാം മിനുട്ടിലും സസ്ഥാന യൂത്ത് താരം താഹിര്‍ സമാന്‍ ഹാട്രിക്ക് ഗോള്‍ നേടി. 74ാം മിനുട്ടില്‍ ജംഷീദാണ് ഫാറൂഖിന്റെ നാലാംഗോള്‍ നേടിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സ രത്തില്‍ പെലോടണ്‍ എഫ് സി എതിരില്ലാത്ത ആറ് ഗോളിന് ഇന്‍ഡിപന്‍ഡ്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. സെമി സാധ്യത നിലനിര്‍ത്തി. ഇതോടെ ഗ്രൂപ്പില്‍ ഒരു പോയിന്റ് മാത്രം നേടിയ ഇന്‍ ഡിപന്‍സ് ടീം തരംതാഴ്‌ത്തല്‍ ഭീഷണിയിലാണ്.
പെലോടണിന് വേണ്ടി ഒന്നാം മുനുട്ടിലും 52ാം മിനുട്ടിലും 75ാം മിനുട്ടിലും അബ്ദുല്‍സലാമും നാലാം മിനുട്ടിലും 57ാം മിനുട്ടിലും അസീസും 88ാം മിനുട്ടില്‍ അബ്ദുല്‍സലീമും ആണ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഇന്നലെ നടന്ന ആദ്യമ ത്സരത്തില്‍ യംഗ്ചാലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എതിരി ല്ലാത്ത മൂന്ന് ഗോളിന് ഫാല്‍ ക്കണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. യംഗ്ചാ ലഞ്ചേഴ്‌സിന് വേണ്ടി ഏഴാംമി നുട്ടിലും 12ാം മിനുട്ടിലും ന സീഫ് രണ്ട് ഗോളും 65ാം മിനുട്ടില്‍ ആഷിക്ക് ഒരു ഗോ ളുമാണ് സ്‌കോര്‍ ചെയ്തത്.
ഇന്ന് രാവിലെ ഏഴിന് നടക്കുന്ന ആദ്യമത്സരത്തില്‍ സീസൈഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റിയല്‍ മലബാര്‍ എഫ് സി യേയും സാമൂതിരി ഗുരുവായൂ രപ്പന്‍ കോളെജ് അര്‍ജ്ജുന സ്‌പോര്‍ട്‌സ് ക്ലബ്ബ് കൂടരഞ്ഞി യേയും കെ ടി സി ഫുട്ബാള്‍ ടീം സെന്റ്‌ജോസഫ് കോളെജ് ദേവഗിരിയേയും നേരിടും.
















